Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jackfruit Tree.

Palakkad

നെ​ല്ലി​യാ​മ്പ​തി​യി​ൽ ച​ക്ക അ​ന്വേ​ഷി​ച്ച് ച​ക്ക​ക്കൊ​മ്പ​നെ​ത്തി​

നെ​ന്മാ​റ: നെ​ല്ലി​യാ​മ്പ​തി മ​ല​നി​ര​ക​ളി​ൽ ച​ക്ക​പ്പ​ഴ സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ "ച​ക്ക​ക്കൊ​മ്പ​ൻ’ വീ​ണ്ടും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി. വ​ർ​ഷ​ങ്ങ​ളാ​യി ച​ക്ക​ക്കാ​ല​ത്ത് നെ​ല്ലി​യാ​മ്പ​തി​യി​ലെ കൂ​നം​പാ​ലം പ്ര​ദേ​ശ​ത്ത് എ​ത്തി ച​ക്ക​പ്പ​ഴം ഭ​ക്ഷി​ച്ച് മ​ട​ങ്ങു​ന്ന ഈ ​കാ​ട്ടാ​ന നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​വും സ​ന്തോ​ഷ​വും പ​ക​രു​ന്ന കാ​ഴ്ച​യാ​ണ്.
ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ച​ക്ക​പ്പ​ഴം പ​ഴു​ത്തു​തു​ട​ങ്ങു​ന്ന സ​മ​യ​ങ്ങ​ളി​ൽ ച​ക്ക​ക്കൊ​മ്പ​ൻ കൂ​നം​പാ​ല​ത്തി​നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ​ക്കും സ്ഥി​ര​മാ​യി എ​ത്തു​ന്നു​ണ്ട്. നെ​ല്ലി​യാ​മ്പ​തി​യി​ലെ വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും തോ​ട്ട​ങ്ങ​ളി​ലു​മു​ള്ള പ്ലാ​വു​ക​ളി​ൽ ച​ക്ക പ​ഴു​ക്കു​മ്പോ​ഴാ​ണ് ഇ​തി​ന്‍റെ വ​ര​വ്.

സാ​ധാ​ര​ണ​യാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് കാ​ട്ടി​ൽ​നി​ന്ന് എ​ത്തു​ന്ന​ത്. പ്ലാ​വി​ൽ കാ​യ്ച്ചു നി​ൽ​ക്കു​ന്ന ച​ക്ക​ക​ൾ തു​മ്പി​ക്കൈ ഉ​പ​യോ​ഗി​ച്ച് പ​റി​ച്ചെ​ടു​ത്ത് ഭ​ക്ഷി​ച്ച​ശേ​ഷം യാ​തൊ​രു ഉ​പ​ദ്ര​വ​വും സൃ​ഷ്ടി​ക്കാ​തെ വീ​ണ്ടും വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങും.

ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും എ​ത്തു​ന്ന​തും ച​ക്ക​ക്കൊ​മ്പ​ന്‍റെ പ​തി​വാ​ണ്. കൂ​നം​പാ​ല​ത്തി​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ ഇ​ഷ്ട​മേ​ച്ചി​ൽകേ​ന്ദ്ര​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും മ​നു​ഷ്യ​ർ​ക്കോ കൃ​ഷി​ക്കോ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യി​ട്ടി​ല്ലെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. അ​തി​നാ​ൽ ത​ന്നെ ച​ക്ക​ക്കൊ​മ്പ​ന്‍റെ വ​ര​വ് ഭീ​തി​യേ​ക്കാ​ൾ കൗ​തു​ക​ത്തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ കാ​ണു​ന്ന​ത്.

Latest News

Corehub Up