അഞ്ചല്‍ : പുരയിടത്തിലെ പ്ലാവില്‍ നിന്നു ചക്ക പറിക്കാന്‍ ശ്രമിക്കവേ ചക്ക തലയില്‍ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. അഞ്ചല്‍ കുരുവിക്കോണം വിഘ്നേശ്വരയില് രാജു (57) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ രാജുവിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം.
കുരുവിക്കോണത്ത് ചോയിസ് എന്ന പേരില്‍ അപ്പോള്‍സറി സ്ഥാപനം നടത്തിവരികയായിരുന്നു രാജു. സംസ്കാരം ഇന്ന് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.