Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Killed Killed

തെ​രു​വു​നാ​യ്ക്ക​ളെ കൊ​ല്ലി​ല്ല, പൂ​ട്ടും

തി​​രു​​വ​​ന​​ന്ത​​പു​​രം: തെ​​രു​​വു​ കീ​​ഴ​​ട​​ക്കി​​യ നാ​​യ്ക്ക​​ളെ പൂ​​ട്ടാ​​ന്‍ സു​​പ്രീം​​കോ​​ട​​തി നി​​ര്‍​ദേ​​ശ​​ത്തെത്തു​​ട​​ര്‍​ന്ന് ന​​ട​​പ​​ടി​​​ക്കൊ​​രു​​ങ്ങി സ​​ര്‍​ക്കാ​​ര്‍. തെ​​രു​​വു​​നാ​​യ്ക്ക​​ളെ കൊ​ല്ലാ​​തെ ഷെ​​ല്‍​ട്ട​​ര്‍ ഒ​​രു​​ക്കു​​ന്ന​​ത് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ യു​​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍ പു​​തി​​യ ന​​യം രൂ​​പവത്​​ക​​രി​​ക്കും.

തെ​​രു​​വു​നാ​​യ്ക്ക​​ളുടെ ആക്രമണം വ​​ര്‍​ധി​​ക്കു​​ക​​യും പേ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ​​വ​​രു​​ടെ മ​​ര​​ണ​​ങ്ങ​​ള്‍ വ​​ര്‍​ധി​​ക്കു​ക​യും ചെ​യ്യു​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് അ​​വ​​യെ കൊ​​ല്ലാ​​തെ​ത​​ന്നെ സ​​ര്‍​ക്കാ​​ര്‍ മു​​ന്‍​കൈയെടു​​ത്ത് മ​റ്റു ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്. പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ല്‍നി​​ന്ന് തെ​​രു​​വു​നാ​​യ്ക്ക​​ളെ നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ന്ന് സു​​പ്രീം​കോ​​ട​​തി നി​​ര്‍​ദേ​ശം ന​​ല്‍​കി​​യി​​ട്ടും അ​​ത് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​ല്‍ മു​​ന്‍ സ​​ര്‍​ക്കാ​​ര്‍ വീ​​ഴ്ച വ​​രു​​ത്തി​​യി​​രു​​ന്നു. അ​​തി​​നി​​ട​​യി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ള്‍ വ​​ന്ന​​തും തി​​രി​​ച്ച​​ടി​​യാ​​യി.

നാ​​യ്ക്ക​​ളെ പാ​​ര്‍​പ്പി​​ക്കാ​​നു​​ള്ള ഷെ​​ല്‍​ട്ട​​ര്‍ സൗ​​ക​​ര്യ​​ങ്ങ​​ള്‍ വി​​ക​​സി​​പ്പി​​ക്കും. അ​​നി​​മ​​ല്‍ ബ​​ര്‍​ത്ത് ക​​ണ്‍​ട്രോ​​ള്‍ (എ​​ബി​​സി) പ​​രി​​പാ​​ടി​​ക​​ള്‍ ശ​​ക്തി​​പ്പെ​​ടു​​ത്തും. ഇ​​ര​​ക​​ള്‍​ക്കു​​ള്ള ന​​ഷ്‌​ട​പ​​രി​​ഹാ​​രം വേ​​ഗ​​ത്തി​​ലാ​​ക്കും. കൂ​​ടാ​​തെ എ​​ന്‍​ജി​​ഒ​​ക​​ളെ​​യും മൃ​​ഗ​​ക്ഷേ​​മ സം​​ഘ​​ട​​ന​​ക​​ളെ​​യും ഷെ​​ല്‍​ട്ട​​ര്‍ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ല്‍ സ​​ഹ​​ക​​രി​​പ്പി​​ക്കാ​​നും സ​​ര്‍​ക്കാ​​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്നു. ഈ ​​വ​​ര്‍​ഷം ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കു വാ​​ക്‌​​സി​​നേ​​ഷ​​നും വ​​ന്ധ്യം​​ക​​ര​​ണ​​ത്തി​​നു​​മാ​​യി 18 കോ​​ടി രൂ​​പ നീ​​ക്കി​​വ​​ച്ചി​​ട്ടു​​ണ്ട്.

സു​​പ്രീം​കോ​​ട​​തി നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ ക​​ര്‍​ശ​​ന​​മാ​​ക്കി​​യ​​തോ​​ടെ തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ച്ചി, കൊ​​ല്ലം, തൃ​​പ്പൂ​​ണി​​ത്തു​​റ എ​​ന്നി​​വ​​യു​​ള്‍​പ്പെ​​ടെ അ​​ഞ്ച് ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ഷെ​​ല്‍​ട്ട​​ര്‍ ശ​​ക്തി​​പ്പെ​​ടു​​ത്താ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.

Latest News

Corehub Up