Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Labor Shortage

Alappuzha

യു​ദ്ധം, തൊ​ഴി​ലാ​ളി ക്ഷാ​മം: നി​ർ​മാ​ണ​മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

ആ​ല​പ്പു​ഴ: നി​ർ​മാ​ണ​മേ​ഖ​ല​യെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്കു​ണ്ടാ​യ വി​ല​ക്ക​യ​റ്റ​വും തൊ​ഴി​ലാ​ളി ക്ഷാ​മ​വും. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്നാ​ണ് വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ സി​മ​ന്‍റ്, ടൈ​ൽ, ക​മ്പി, ഇ​ല​ക്ട്രി​ക് വ​യ​ർ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ വി​ല വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​യ​ൽ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്കു പോ​യ​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​വും നേ​രി​ടു​ക​യാ​ണ്.

വേ​ന​ൽ കാ​ല​ത്താ​ണ് കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല പൊ​തു​വേ സ​ജീ​വ​മാ​കു​ന്ന​ത്. കാ​ല​വ​ർ​ഷം എ​ത്തു​ന്ന​തി​ന് മു​ൻ​പ് പ​ണി തീ​ർ​ക്കാ​ൻ ക​രാ​റു​കാ​ർ ഓ​ടി​ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​ദ്ധ​വും ആ​സാം, ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്. യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ക​ട​ൽ വ​ഴി​യു​ള്ള ച​ര​ക്കു നീ​ക്കം ത​ട​സ​പ്പെ​ട്ട​തും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക്ഷാ​മ​ത്തി​ൽ സി​മ​ന്‍റ്, ടൈ​ൽ, സ്റ്റീ​ൽ പ്ലാ​ന്‍റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ട​തും വി​ല വ​ർ​ധ​ന​യ്ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

വീ​ടു​ക​ളു​ടെ​യും സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ക​രാ​റെ​ടു​ത്ത​വ​രാ​ണ് വി​ല​ക്ക​യ​റ്റ​വും സാ​ധ​ന​ങ്ങ​ളു​ടെ ദൗ​ർ​ല​ഭ്യ​വും മൂ​ലം പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​ത്. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ൽ സ്ക്വ​യ​ർ ഫീ​റ്റി​ന് 2,000 രൂ​പ​യി​ൽ താ​ഴെ ചെ​യ്തു​വ​രു​ന്ന ജോ​ലി​ക​ൾ 2200 മു​ത​ൽ 2500 വ​രെ നി​ര​ക്കി​ലാ​ക്കി​യാ​ലേ തു​ട​രാ​ൻ ക​ഴി​യൂ​വെ​ന്നാ​ണ് നി​ർ​മാ​ണ ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്.

ഇ​ഷ്ടി​ക​യ്ക്കും കോ​ൺ​ക്രീ​റ്റ് ടൈ​ലു​ക​ൾ​ക്കും ക്ഷാ​മം

ഹോ​ളോ ബ്രി​ക്സ്, ഇ​ഷ്ടി​ക നി​ർ​മാ​ണ ക​മ്പ​നി​ക​ളി​ൽ അ​ധി​ക​വും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വ​ർ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് പോ​യ​തോ​ടെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യും നി​ർ​ത്തി. ഇ​ത് സി​മ​ന്‍റ് ക​ട്ട​ക​ൾ​ക്കും ഹോ​ളോ ബ്രി​ക്സി​നും ക്ഷാ​മം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ത​റ​യി​ൽ പാ​കു​ന്ന കോ​ൺ​ക്രീ​റ്റ് ടൈ​ലു​ക​ളു​ടെ നി​ർ​മാ​ണ​വും തൊ​ഴി​ലാ​ളി ക്ഷാ​മം മൂ​ലം നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ ജ​ല​ദൗ​ർ​ല​ഭ്യ​വും മ​റ്റൊ​രു പ്രതിസ​ന്ധി​യാ​ണ്. നി​ർ​മാ​ണാ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ള​ത്തി​ന് 1,000 ലി​റ്റ​റി​ന് 3,000 രൂ​പ​വ​രെ​യാ​ണ് നി​ര​ക്ക്.

Latest News

Corehub Up