Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Likely To Be Referred

എഫ്സിആർഎ ബിൽ ജെപിസിക്കു വിട്ടേക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ (എ​​​ഫ്സി​​​ആ​​​ർ​​​എ) ഭേ​​​ദ​​​ഗ​​​തി ബി​​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ സം​​​യു​​​ക്ത സ​​​മി​​​തി​​​ക്ക് (ജെ​​​പി​​​സി) അ​​​യ​​​യ് ക്കാ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​താ​​​യി സൂ​​​ച​​​ന. എ​​​ന്നാ​​​ൽ ബി​​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യ​​​ല്ലാ​​​തെ യാ​​​തൊ​​​രു സ​​​മ​​​വാ​​​യ​​​ത്തി​​​നും ത​​​യാ​​​റ​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചു.

ബി​​​​ൽ നാ​​​ളെ ലോ​​​ക്‌​​​സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു ശേ​​​ഷം മി​​​സോ​​​റം മു​​​ഖ്യ​​​മ​​​ന്ത്രി ലാ​​​ൽ​​​ദു​​​ഹോ​​​മ ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ ബി​​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യോ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക്ക് അ​​​യയ്​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സി​​​ബി​​​സി​​​ഐ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക്രൈ​​​സ്ത​​​വ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ അ​​​മി​​​ത് ഷാ​​​യെ നേ​​​രി​​​ൽ​​​ക്ക​​​ണ്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ബി​​​ല്ലി​​​നെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണു ജെ​​​പി​​​സി​​​ക്ക് അ​​​യ​​​യ്ക്കാ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​ന്ന​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

ബി​​​​ൽ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം:ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ന്‍റ​​​ണി പൂ​​​ല

എ​​​ഫ്സി​​​ആ​​​ർ​​​എ ബി​​​​ൽ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും തി​​​രി​​​കെ വി​​​ളി​​​ക്കാ​​​നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് സി​​​ബി​​​സി​​​ഐ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ഫ്സി​​​ആ​​​ർ​​​എ ബി​​​ല്ലു​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​പോ​​​യാ​​​ൽ ക്രൈ​​​സ്ത​​​വ സ​​​ഭ ഉ​​​ൾ​​​പ്പെ​​​ടെ ന​​​ട​​​ത്തു​​​ന്ന ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ങ്ങ​​​ൾ​​​ക്കു ത​​​ട​​​സ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് സി​​​ബി​​​സി​​​ഐ അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ന്‍റ​​​ണി പൂ​​​ല ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ന്ത്യ​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ എ​​​ക്കാ​​​ല​​​ത്തും രാ​​​ജ്യ​​​ത്തി​​​നൊ​​​പ്പം നി​​​ല​​​കൊ​​​ള്ളു​​​ക​​​യും വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം, സാ​​​മൂ​​​ഹി​​​ക​​​സേ​​​വ​​​നം, കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​നം എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ നി​​​ർ​​​ധ​​​ന​​​രും പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യ ജ​​​ന​​​ങ്ങ​​​ളെ സേ​​​വി​​​ക്കു​​​ന്ന​​​തി​​​ൽ എ​​​ന്നും മു​​​ൻ​​​പ​​​ന്തി​​​യി​​​ലു​​​ണ്ടാവുകയും ചെയ്യുമെന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യെ​​​യും സം​​​ബോ​​​ധ​​​ന ചെ​​​യ്തു​​​കൊ​​​ണ്ട് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വീ​​​ഡി​​​യോ​​​യി​​​ൽ അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up