Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liquor Policy

ച​ർ​ച്ച വ​രു​മ്പോ​ൾ കാ​ണാം ; മ​ദ്യ ന​യ​ത്തി​ൽ ലീ​ഗ് ക​ടു​പ്പി​ക്കു​ന്നു

മ​ല​പ്പു​റം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി​യി​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മു​സ്‌​ലിം ലീ​ഗ്. മ​ദ്യം വ്യാ​പി​പ്പി​ക്കു​ന്ന നീ​ക്ക​ത്തി​ന് ലീ​ഗ് എ​തി​രാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടി​ൽ യാ​തൊ​രു മാ​റ്റ​വു​മി​ല്ലെ​ന്ന് ടി.​വി. ഇ​ബ്രാ​ഹിം എം​എ​ൽ​എ പ​റ​ഞ്ഞു.

ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് എം​എ​ൽ​എ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. നി​കു​തി​യി​ള​വ് സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ ഇ​തു​വ​രെ ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ഷ​യം ച​ർ​ച്ച​യ്ക്ക് വ​രു​മ്പോ​ൾ ലീ​ഗ് ത​ങ്ങ​ളു​ടെ നി​ല​പാ​ട് മു​ന്ന​ണി​യെ അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ലും പാ​ർ​ട്ടി​ക്ക് വ്യ​ക്ത​മാ​യ നി​ല​പാ​ട് ഉ​ണ്ട്. ഫ​ണ്ട് കി​ട്ടാ​ത്ത​തു​കൊ​ണ്ട് പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ടു പോ​യ​താ​ണെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ സ​ഭ​യി​ൽ പ​റ​ഞ്ഞ​താ​ണ്. അ​വ​ർ ചെ​യ്ത കു​റ്റം യു​ഡി​എ​ഫി​നു മേ​ൽ ചു​മ​ത്തേ​ണ്ട​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up