Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Holiday

Pathanamthitta

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളോ​ക്കു​ന്ന്, കു​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ത​റ, അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലേ​ലി വാ​ര്‍​ഡു​ക​ളു​ടെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍​ക്കും പ​രി​ധി​യി​ല്‍ വ​രു​ന്ന എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ 28ന് ​ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ള്ളോ​ക്കു​ന്ന് വാ​ര്‍​ഡി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ വ​ള്ളോ​ക്കു​ന്ന് സ​ര്‍​ക്കാ​ര്‍ എ​ല്‍​വി​എ​ല്‍​പി​എ​സിനും കു​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഓ​ത​റ വാ​ര്‍​ഡി​ന്‍റെ സ്‌​ട്രോം​ഗ് റൂം ​സ്വീ​ക​ര​ണ വി​ത​ര​ണ കേ​ന്ദ്രവും, വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​വു​മാ​യ തി​രു​വ​ല്ല ദേ​വ​സ്വം ബോ​ര്‍​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നും 29ന് ​പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

Kerala

വെ​ട്ടു​കാ​ട് തി​രു​നാ​ൾ; വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് മാ​ദ്രെ ദേ​വൂ​സ് ദേ​വാ​ല തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കു​ക​ളി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

മു​മ്പ് നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന​തും ഇ​പ്പോ​ള്‍ കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ല്‍ ഉ​ള്ള​തു​മാ​യ അ​മ്പൂ​രി, വാ​ഴി​ച്ച​ല്‍, ക​ള്ളി​ക്കാ​ട്, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, കീ​ഴാ​റ്റൂ​ര്‍, കു​ള​ത്തു​മ്മ​ല്‍, മാ​റ​ന​ല്ലൂ​ര്‍, മ​ല​യി​ന്‍​കീ​ഴ്, വി​ള​വൂ​ര്‍​ക്ക​ല്‍, വി​ള​പ്പി​ല്‍ എ​ന്നീ​വി​ല്ലേ​ജ് പ​രി​ധി​യി​ല്‍ വ​രു​ന്ന സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

എ​ന്നാ​ൽ മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​ര​മു​ള്ള പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ത​ല​സ്ഥാ​ന​ത്തെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തും.

 

Latest News

Corehub Up