പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ജില്ലയില് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന്, കുറ്റൂര് ഗ്രാമപഞ്ചായത്തിലെ ഓതറ, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി വാര്ഡുകളുടെ പോളിംഗ് സ്റ്റേഷനുകള്ക്കും പരിധിയില് വരുന്ന എല്ലാ സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും വോട്ടെടുപ്പ് ദിവസമായ 28ന് ജില്ലാ കളക്ടര് എ. നിസാമുദ്ദീന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
കുന്നന്താനം ഗ്രാമപഞ്ചായത്തിന്റെ വള്ളോക്കുന്ന് വാര്ഡിന്റെ വോട്ടെണ്ണല് കേന്ദ്രമായ വള്ളോക്കുന്ന് സര്ക്കാര് എല്വിഎല്പിഎസിനും കുറ്റൂര് ഗ്രാമപഞ്ചായത്തിലെ ഓതറ വാര്ഡിന്റെ സ്ട്രോംഗ് റൂം സ്വീകരണ വിതരണ കേന്ദ്രവും, വോട്ടെണ്ണല് കേന്ദ്രവുമായ തിരുവല്ല ദേവസ്വം ബോര്ഡ് ഹയര് സെക്കന്ഡറി സ്കൂളിനും 29ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Local Holiday