Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lottery Ticket

Kollam

ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​മ്പ​ര്‍ തി​രു​ത്തി വ​യോ​ധി​ക​യു​ടെ പ​ണം ത​ട്ടി​യെ​ടു​ത്തു

കൊ​ട്ടി​യം: മ​യ്യ​നാ​ട് ധ​വ​ള കു​ഴി​യി​ല്‍ ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​മ്പ​ര്‍ തി​രു​ത്തി വ​യോ​ധി​ക​യു​ടെ പ​ണം ത​ട്ടി​യെ​ടു​ത്തു.

മ​യ്യ​നാ​ട് ധ​വ​ള കു​ഴി​യി​ല്‍ വ​യ​ലി​ല്‍ വീ​ട്ടി​ല്‍ അ​മ്പി​ളി എ​ന്ന ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​രി​യി​ല്‍ നി​ന്നാ​ണ് അ​പ​രി​ചി​ത​നാ​യ യു​വാ​വ് ക​ഴി​ഞ്ഞ​ദി​വ​സം ന​മ്പ​ര്‍ തി​രു​ത്തി 4000 രൂ​പ ക​ബ​ളി​പ്പി​ച്ച​ത്. കാ​രി​ക്കു​ഴി​ക്കും താ​ന്നി മു​ക്കി​നും മ​ധ്യേ വ​ലി​യ​തോ​ട്ട​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​ണ് യു​വാ​വ് ത​ന്ത്ര​പ​ര​മാ​യി വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച​ത്. ത​നി​ക്ക് സ​മ്മാ​നം ല​ഭി​ച്ച ലോ​ട്ട​റി ടി​ക്ക​റ്റ് പ​ക്ക​ല്‍ ഉ​ണ്ടെ​ന്നും ഇ​തെ​ടു​ത്തി​ട്ട് ബാ​ക്കി പ​ണ​വും ലോ​ട്ട​റി​യും ത​ര​ണ​മെ​ന്ന് പറഞ്ഞ് കൈ​യി​ല്‍ നി​ന്ന്100 രൂ​പ​യു​ടെ ലോ​ട്ട​റി എ​ടു​ക്കു​ക​യും ചെ​യ്തു. വൈ​കു​ന്നേ​ര​ത്തോ​ടെ ലോ​ട്ട​റി ടി​ക്ക​റ്റ് മാ​റാ​നാ​യി ക​ട​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ച​തി മ​ന​സി​ലാ​യ​ത് . 0 എ​ന്ന ന​മ്പ​ർ തി​രു​ത്തി ഒന്പത് ആ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

കി​ട​പ്പു​രോ​ഗി​യാ​യ ഭ​ര്‍​ത്താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കും ഉ​പ​ജീ​വ​ന​ത്തി​നും വേ​ണ്ടി​യാ​ണ് വ​യോ​ധി​ക​യാ​യ അ​മ്പി​ളി കി​ലോ​മീ​റ്റ​ര്‍ കാ​ല്‍​ന​ട​യാ​യി ന​ട​ന്ന് ക​ച്ച​വ​ടം ചെ​യ്യു​ന്ന​ത്. അ​മ്പി​ളി​യു​ടെ പ​രാ​തി​യി​ല്‍ ഇ​ര​വി​പു​രം പൊലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു .

National

ക​ടം വാ​ങ്ങി ലോ​ട്ട​റി​; പച്ചക്കറിക്കടക്കാരന് 11 കോ​ടി ദീ​പാ​വ​ലി ബം​ബ​ർ

ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി​ലേ​ക്കു​ള്ള യാ​ത്ര, സു​ഹൃ​ത്തി​ൽ​നി​ന്നു ക​ടം വാ​ങ്ങി​യ പ​ണം. പി​ന്നെ, തേ​ടി​വ​ന്ന​ത് കോ​ടി​ക​ളു​ടെ ഭാ​ഗ്യം..! രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ പ​ച്ച​ക്ക​റി വി​ൽ​പ്പ​ന​ക്കാ​ര​ന്‍റെ ജീ​വി​തം മാ​റി​മ​റി​യു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​ബ് സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ "ദീ​പാ​വ​ലി ബ​മ്പ​ർ 2025' ജാ​ക്ക്പോ​ട്ട് സ​മ്മാ​നം ലഭിച്ചതിന്‍റെ ആഹ്ലാദത്തിലാണ് രാജസ്ഥാൻ സ്വദേശിയായ അ​മി​ത് സെ​ഹ്‌​റയും കുടുംബവും. 11 കോ​ടി രൂ​പ​യെ​ന്ന സ്വ​പ്ന​നേ​ട്ട​മാ​ണ് ദീ​പാ​വ​ലി ബം​ബ​റി​ലൂ​ടെ അ​മി​ത് സെ​ഹ്‌​റ​യെ തേ​ടി​യെ​ത്തി​യ​ത്. പ​ഞ്ചാ​ബ് സ്റ്റേ​റ്റ് ലോ​ട്ട​റി​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​മാ​ണിത്. ഒ​ക്ടോ​ബ​ർ 31ന് ഫലം ​പ്ര​ഖ്യാ​പി​ച്ചത്.

സു​ഹൃ​ത്തി​ൽ​നി​ന്നു പ​ണം ക​ടം വാ​ങ്ങിയാണ് ബ​ത്തി​ൻ​ഡ​യി​ലെ ലോ​ട്ട​റി വി​ൽ​പ്പ​ന​ശാ​ല​യി​ൽ​നി​ന്ന് അമിത് ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. ലോ​ട്ട​റി സ​മ്മാ​നം നേ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കാ​ൻ ച​ണ്ഡീ​ഗ​ഢ് സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലും ത​ന്‍റെ പ​ക്ക​ൽ പ​ണ​മി​ല്ലെ​ന്നു ക​ണ്ണീ​രോ​ടെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​അ​പ്ര​തീ​ക്ഷി​ത​വും വ​ലു​തു​മാ​യ സമ്മാനം ലഭിച്ചത് ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണെന്നും അമിത് പറഞ്ഞു.

ജ​യ്പുർ കോ​ട്പു​ട്‌ലി​യി​വെ വഴിയോരക്കച്ചവടക്കാരനാണ് അമിത്. പ​ച്ച​ക്ക​റി വി​ല്പനയിലൂടെ ലഭിക്കുന്ന ചെറിയ വരുമാനമാണ് കുടുംബത്തിന്‍റെ ആശ്രയം. തന്‍റെ ര​ണ്ടു കു​ട്ടി​ക​ൾക്കു മികച്ച വി​ദ്യാ​ഭ്യാ​സം ലഭ്യമാക്കുമെന്ന് അമിത് പറഞ്ഞു. ലോ​ട്ട​റി ടി​ക്ക​റ്റി​നാ​യി പ​ണം ക​ടം കൊ​ടു​ത്ത സു​ഹൃ​ത്ത് മു​കേ​ഷി​ന് ഒ​രു കോ​ടി രൂ​പ ന​ൽ​കു​മെ​ന്നും അമിത് പറഞ്ഞു.

Latest News

Corehub Up