x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​മ്പ​ര്‍ തി​രു​ത്തി വ​യോ​ധി​ക​യു​ടെ പ​ണം ത​ട്ടി​യെ​ടു​ത്തു

വെബ് ഡെസ്ക്
Published: September 20, 2026 03:18 AM IST | Updated: September 20, 2026 03:18 AM IST

പ​ണം ന​ഷ്‌ടപ്പെ​ട്ട ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​രി അ​മ്പി​ളി.

കൊ​ട്ടി​യം: മ​യ്യ​നാ​ട് ധ​വ​ള കു​ഴി​യി​ല്‍ ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​മ്പ​ര്‍ തി​രു​ത്തി വ​യോ​ധി​ക​യു​ടെ പ​ണം ത​ട്ടി​യെ​ടു​ത്തു.

മ​യ്യ​നാ​ട് ധ​വ​ള കു​ഴി​യി​ല്‍ വ​യ​ലി​ല്‍ വീ​ട്ടി​ല്‍ അ​മ്പി​ളി എ​ന്ന ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​രി​യി​ല്‍ നി​ന്നാ​ണ് അ​പ​രി​ചി​ത​നാ​യ യു​വാ​വ് ക​ഴി​ഞ്ഞ​ദി​വ​സം ന​മ്പ​ര്‍ തി​രു​ത്തി 4000 രൂ​പ ക​ബ​ളി​പ്പി​ച്ച​ത്. കാ​രി​ക്കു​ഴി​ക്കും താ​ന്നി മു​ക്കി​നും മ​ധ്യേ വ​ലി​യ​തോ​ട്ട​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​ണ് യു​വാ​വ് ത​ന്ത്ര​പ​ര​മാ​യി വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച​ത്. ത​നി​ക്ക് സ​മ്മാ​നം ല​ഭി​ച്ച ലോ​ട്ട​റി ടി​ക്ക​റ്റ് പ​ക്ക​ല്‍ ഉ​ണ്ടെ​ന്നും ഇ​തെ​ടു​ത്തി​ട്ട് ബാ​ക്കി പ​ണ​വും ലോ​ട്ട​റി​യും ത​ര​ണ​മെ​ന്ന് പറഞ്ഞ് കൈ​യി​ല്‍ നി​ന്ന്100 രൂ​പ​യു​ടെ ലോ​ട്ട​റി എ​ടു​ക്കു​ക​യും ചെ​യ്തു. വൈ​കു​ന്നേ​ര​ത്തോ​ടെ ലോ​ട്ട​റി ടി​ക്ക​റ്റ് മാ​റാ​നാ​യി ക​ട​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ച​തി മ​ന​സി​ലാ​യ​ത് . 0 എ​ന്ന ന​മ്പ​ർ തി​രു​ത്തി ഒന്പത് ആ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

കി​ട​പ്പു​രോ​ഗി​യാ​യ ഭ​ര്‍​ത്താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കും ഉ​പ​ജീ​വ​ന​ത്തി​നും വേ​ണ്ടി​യാ​ണ് വ​യോ​ധി​ക​യാ​യ അ​മ്പി​ളി കി​ലോ​മീ​റ്റ​ര്‍ കാ​ല്‍​ന​ട​യാ​യി ന​ട​ന്ന് ക​ച്ച​വ​ടം ചെ​യ്യു​ന്ന​ത്. അ​മ്പി​ളി​യു​ടെ പ​രാ​തി​യി​ല്‍ ഇ​ര​വി​പു​രം പൊലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു .

Tags : District News Nattuvishesham Elderly woman lottery ticket

Recent News

Corehub Up