മാള സൊക്കോർസോ
മാള: സൊക്കോർസോ സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായി ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ വിജയികൾ, യുഎസ്എസ് വിജയികൾ, യുപി, ഹൈസ്കൂൾ ഡെയ്ലി കാറ്റിക്കിസം റാങ്ക് ജേതാക്കൾ എന്നിവർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ മരിയറ്റ് സിഎംസി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനെറ്റ് സിഎംസി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രേസ്മരിയ സിഎംസി, മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം സാജൻ കൊടിയൻ, വാർഡ് മെമ്പർ ജോഷി കാഞ്ഞൂത്തറ, സിസ്റ്റർ മേരിയാൻ സിഎംസി (സുപ്പീരിയർ, സൊക്കോർസോ കോൺവന്റ്), സോയ് കോലഞ്ചേരി ( എച്ച്എസ് പിടിഎ പ്രസിഡന്റ്), സജീവ് കമ്മത്ത് ( എച്ച്എസ്എസ് പിടിഎ പ്രസിഡന്റ്), സിസ്റ്റർ ജിൽസ സിഎംസി, സിസ്റ്റർ സൗമ്യ സിഎംസി എന്നിവർ സംസാരിച്ചു.
ഭാരതീയ വിദ്യാഭവന്
ഇരിങ്ങാലക്കുട: എസ്എല്‍സി, പ്ലസ് ടു സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂളില്‍ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി നടത്തിയ മെറിറ്റ് ഡേ ചടങ്ങും എജ്യുക്കേഷന്‍ എക്സലന്‍സ് അവാര്‍ഡ്ദാന ചടങ്ങിന്റെയും ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. ചെയര്മാന് ടി.എ. നായര്‍ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍മാരായ സുജാത രാമനാഥന്, ഗിരിജ മേനോന്, പിടിഎ പ്രസിഡന്റ് റാണി പ്രദീപ്കുമാര്‍, മിനി മോഹന്‍ദാസ്, സേതുമാധവന് പറയംവളപ്പില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നൂറ് ശതമാനം വിജയം നേടിയ സ്കൂളിനുള്ള പുരസ്കാരം പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ് എംഎല്‍എയില്‍ നിന്നും ഏറ്റുവാങ്ങി.
പൊറത്തിശേരി മഹാത്മാ സ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സ്
പൊറത്തിശേരി: മഹാത്മാ സ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന സദസും പഠനോപകരണങ്ങളുടെ വിതരണവും നടത്തി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഷാജി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പ്രധാനധ്യാപിക ബിന്ദു, വാര്‍ഡ് കൗണ്‍സിലര്‍മാരായ വിനിത, സിന്ധു ഗിരീഷ്, അശ്വതി, പിടിഎ പ്രസിഡന്റ് കാര്‍ത്തിക എന്നിവര്‍ സംസാരിച്ചു. പേഴ്സണല്‍ സെക്രട്ടറി ജയദേവന് രാമന്‍കുളത്ത് സ്വാഗതവും ട്രഷറര്‍ സന്തോഷ് ബാബു നന്ദിയും പറഞ്ഞു.
എസ്എന്‍ ഹയര്‍
സെക്കന്‍ഡറി സ്കൂൾ
ഇരിങ്ങാലക്കുട: എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിജയോത്സവം കേരള കാര്‍ഷിക സര്‍വകലാശാല പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും പൂര്‍വ വിദ്യാര്‍ഥിയുമായ ഡോ.ടി.എസ്. സന്ധ്യ ഉദ്ഘാടനം ചെയ്തു. എസ്എന്‍ ചന്ദ്രിക എജുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് ഡോ. സി.കെ. രവി അധ്യക്ഷത വഹിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളുടെ സമ്മാനദാനം വിശിഷ്ട അതിഥികള്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സി.ജി. സിന്‍ല, കറസ്പോണ്ടന്റ് മാനേജര്‍ പി.കെ. ഭരതന് മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി സിന്ധു എം. ചന്ദ്രന്, പിടിഎ പ്രസിഡന്റ് എ.സി. കുമാരന്, പ്രധാനധ്യാപിക പി.വി. കവിത എന്നിവര്‍ സംസാരിച്ചു.
എല്‍ബിഎസ്എം സ്കൂൾ
അവിട്ടത്തൂര്‍: എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള എംഎല്‍എ എക്സലന്‍സി പുരസ്കാര വിതരണവും നടത്തി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്് ഷീജ ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സര്‍വകലാശാല എന്‍ഐടി പൂര്‍വ വിദ്യാര്‍ഥി വി.ജെ. ആദര്‍ശ് മുഖ്യാതിഥിയായി. പഞ്ചായത്തംഗം സി.എസ്. ഓമനക്കുട്ടന്, സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ്, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, പ്രധാനധ്യാപിക എന്‍.എസ്. രജനിശ്രീ, പിടിഎ പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഊരകം സ്റ്റാര്‍ ക്ലബ്
ഊരകം: സ്റ്റാര്‍ ക്ലബിന്റെ വാര്‍ഷികവും മേരി ടീച്ചര്‍ സ്മാരക വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണവും ക്ലബ്ബിന്റെ സ്റ്റാര്‍ വിദ്യാ മിത്ര പദ്ധതിയുടെ ഭാഗമായുള്ള പഠനോപകരണ വിതരണവും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു വര്‍ക്കി കാരാത്രക്കാരന്‍, പഞ്ചായത്തംഗം അഞ്ജലി ഷാബു, കോ ഓര്‍ഡിനേറ്റര്‍ സിന്റോ തോമസ്, സെക്രട്ടറി ടോജോ തൊമ്മാന, വൈസ് പ്രസിഡന്റ് ടി.സി. സുരേഷ്, ട്രഷറര്‍ ജെയിംസ് പോള്‍, ജോയിന്റ് സെക്രട്ടറി പി.ആര്. ജോണ്‍, കണ്‍വീനര്‍ ജോമോന് തൊമ്മാന എന്നിവര്‍ പ്രസംഗിച്ചു.