Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Luxury Hotel

Europe

ബെർലിനിലെ പ്രശസ്തമായ ആഡംബര ഹോട്ടൽ ’അഡ്ലോൺ’ കെമ്പിൻസ്കി വിൽപ്പനയ്ക്ക്

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ആ​ഡം​ബ​ര മു​ഖ​മു​ദ്ര​യാ​യ ഹോ​ട്ട​ൽ ’അ​ഡ്ലോ​ൺ’ കെ​മ്പി​ൻ​സ്കി വി​ൽ​പ്ന​യ്ക്ക് വ​യ്ക്കു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ ഫ​ണ്ടി​ലെ നി​ക്ഷേ​പ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് വി​ൽ​പ​ന.

എ​ന്നാ​ൽ ഹോ​ട്ട​ലി​ന്‍റെ ന​ട​ത്തി​പ്പ് നി​ല​വി​ലെ കെം​പി​ൻ​സ്കി ഗ്രൂ​പ്പ് ത​ന്നെ തു​ട​രും. കു​റ​ഞ്ഞ​ത് 280 മി​ല്യ​ൺ യൂ​റോ​യാ​ണ് (28 കോ​ടി യൂ​റോ) ഈ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കെ​ട്ടി​ട​ത്തി​ന് വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്.

ഫ​ണ്ട​സ്ഫ​ണ്ട് 31 (Fundus-Fonds 31) എ​ന്ന ഫ​ണ്ടി​ലെ നാ​ലാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന വ്യ​ക്തി​ഗ​ത നി​ക്ഷേ​പ​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. പ്രാ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് ത​ങ്ങ​ളു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ച്ച് പ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള നി​ക്ഷേ​പ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കെ​ട്ടി​ടം വി​ൽ​പ​ന​യ്ക്ക് വ​യ​ക്കു​ന്ന​ത്.

നി​ക്ഷേ​പ​ക​ർ​ക്കി​ട​യി​ൽ നി​ല​വി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണ്. 75 ശ​ത​മാ​നം വോ​ട്ടു​ക​ൾ അ​നു​കൂ​ല​മാ​യാ​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ലേ​ലം(International Bidding) ആ​രം​ഭി​ക്കും.

Latest News

Corehub Up