Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mocking Banner

Thrissur

ബി​ജെ​പി ഓ​ഫീ​സി​നു സ​മീ​പം പ​രി​ഹാ​സ ബാനർ സ്ഥാ​പി​ച്ച് കെ‌​എ​സ്‌യു

​തൃ​ശൂ​ർ: ബി​ജെ​പി സി​റ്റി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു​മു​ന്നി​ൽ പ​രി​ഹാ​സ ബാനർ സ്ഥാ​പി​ച്ച് കെഎ​സ് യു ​പ്ര​തി​ഷേ​ധം. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് തൃ​ശൂ​രി​ലെ ബി​ജെ​പി ഓ​ഫീ​സി​ൽ 17 ചാ​ക്കു​ക​ളി​ലാ​യി ക​ള്ള​പ്പ​ണം എ​ത്തി​യെ​ന്നു മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി പി. ​അ​ക്ഷ​യ് ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​ജെ​പി തൃ​ശൂ​ർ സി​റ്റി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു​മു​ന്നി​ൽ ക​ള്ള​പ്പ​ണ സ്വീ​ക​ര​ണ വി​ത​ര​ണ മൊ​ത്ത​ക്ക​ച്ച​വ​ട​കേ​ന്ദ്രം എ​ന്ന ഫ്ള​ക്സ് സ്ഥാ​പി​ച്ച​ത്.

തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​കു​ൽ ഗു​രു​വാ​യൂ​ർ ഉ​ൾ​െ പ്പ​ടെ കെഎ​സ്‌യു ​ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പ്ര​കോ​പ​ന​വു​മാ​യി വ​ന്നാ​ൽ പ്ര​തി​രോ​ധി​ക്കും: ജ​സ്റ്റി​ൻ ജേ​ക്ക​ബ്

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ കെ‌എ​സ്‌യു ​ന​ട​ത്തു​ന്ന സ​മ​രാ​ഭാ​സ​ങ്ങ​ളും പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു. കെ‌എ​സ്‌യു ​​ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം നി​യ​ന്ത്രി​ക്ക​ണം. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി ഫോ​ണി​ൽ സംസാരിച്ചു. അ​ല്ലാ​ത്ത​പ​ക്ഷ​മു​ണ്ടാ​കു​ന്ന രാ​ഷ്ട്രീ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നാ​യി​രി​ക്കും.

ഏ​തൊ​രു പ്ര​കോ​പ​ന​ത്തി​നും ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ മ​റു​പ​ടി ന​ൽ​കാ​ൻ ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ത​യാ​റാ​ണെ​ന്നും ജ​സ്റ്റി​ൻ ജേ​ക്ക​ബ് പ​റ​ഞ്ഞു.

കെഎ​സ്‌യു ​തീ​ക്കൊ​ള്ളി​കൊ​ണ്ട് ത​ല ചൊ​റി​യ​രു​ത്: യു​വ​മോ​ർ​ച്ച

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ ബി​ജെ​പി ഓ​ഫീ​സി​നു​മു​ന്നി​ൽ ബാ​ന​റു​ക​ൾ സ്ഥാ​പി​ച്ച് കെഎ​സ്‌യു ​വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​നാ​ട​കം ക​ളി​ക്ക​രു​തെ​ന്ന് യു​വ​മോ​ർ​ച്ച തൃ​ശൂ​ർ സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നു പ​ള്ള​ത്ത്. ഇ​ത്ത​രം ബാ​ന​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യം കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സു​ക​ളു​ടെ മു​ൻ​വ​ശ​മാ​ണ്. സ്വ​ന്തം സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കും ആ​രോ​പ​ണ​ങ്ങ​ൾ​ക്കും മ​റു​പ​ടി പ​റ​യാ​ൻ ക​ഴി​യാ​തെ ബി​ജെ​പി​യു​ടെ ഓ​ഫീ​സി​നു​മു​ന്നി​ൽ വ​ന്നു മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടാ​നു​ള്ള ശ്ര​മം അ​പ​ഹാ​സ്യ​മാ​ണെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up