Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monday

തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​ക​ണം: വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ൽ പ്ര​മാ​ണി​ച്ച് തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. തി​ങ്ക​ൾ അ​വ​ധി ന​ൽ​കി മ​റ്റൊ​രു ദി​വ​സം പ്ര​വ​ർ​ത്തി ദി​വ​സ​മാ​ക്കാ​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യോ​ടാ​ണ് മു​ൻ മ​ന്ത്രി​യു​ടെ ആ​വ​ശ്യം. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ര​ണ്ട് സ്കൂ​ളു​ക​ൾ​ക്കാ​ണ് ലോ​ക​ക​പ്പ് പ്ര​മാ​ണി​ച്ച് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ അ​വ​ധി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ഫോ​ൺ വി​ളി​ക​ൾ എ​ത്തു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ അ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​നും പ​റ​ഞ്ഞി​രു​ന്നു. അ​തി​നി​ടെ​യാ​ണ് അ​വ​ധി ന​ൽ​ക​ണ​മെ​ന്ന വാ​ദം ശ​ക്ത​മാ​വു​ന്ന​ത്.

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ൽ മ​ത്സ​രം പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്ത് ര​ണ്ടു സ്കൂ​ളു​ക​ൾ​ക്ക് അ​ധി​കൃ​ത‍‍​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ മ​ണ​പ്പു​റം രാ​ജ​ഗി​രി സെ​ൻ്റ് ച​വ​റ സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​നും മ​ര​ട് ഗ്രി​ഗോ​റി​യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി ന​ൽ​കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു.

ക​ളി ക​ണ്ട് ഉ​റ​ക്കം തൂ​ങ്ങി ക്ലാ​സി​ൽ ഇ​രി​ക്കാ​തി​രി​ക്കാ​നും കു​ട്ടി​ക​ൾ​ക്ക് പി​റ്റേ​ദി​വ​സ​ത്തെ ക്ലാ​സി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടാ​തി​രി​ക്കാ​നു​മാ​ണ് അ​വ​ധി ന​ൽ​കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. ‌‌

അ​ർ​ധ രാ​ത്രി ക​ഴി​ഞ്ഞ് പു​ല​ർ​ച്ചെ 12.30നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ക. കൃ​ത്യ​മാ​യ സ​മ​യ​ത്ത് അ​വ​സാ​നി​ച്ചാ​ൽ ത​ന്നെ 2.30 ആ​കും മ​ത്സ​രം അ​വ​സാ​നി​ക്കു​ക. സ​മ്മാ​ന​ദാ​ന ച​ട​ങ്ങ് കൂ​ടി ക​ഴി​യു​മ്പോ​ൾ പു​ല​ർ​ച്ചെ മൂ​ന്നാ​കും. എ​ന്നാ​ൽ എ​ക്സ്ട്രാ ടൈ​മും പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടും വി​ജ​യി​ക​ളെ തീ​രു​മാ​നി​ച്ചാ​ൽ പു​ല​ർ​ച്ചെ​യാ​കും മ​ത്സ​രം അ​വ​സാ​നി​ക്കു​ക.

ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തി​ങ്ക​ളാ​ഴ്ച കു​ട്ടി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം, അ​വ​ധി ന​ൽ​ക​ണ​മോ എ​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ധ്യാ​യ​ന ദി​വ​സ​ങ്ങ​ൾ കു​റ​യു​ന്ന​ത് പ്ര​യാ​സ​മാ​ണ്. അ​തി​ന് പ​ക​രം ദി​വ​സം ന​ൽ​കേ​ണ്ടി​വ​രും. അ​ക്കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​നം പ​റ​യാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു.

 

Kerala

വി.​ഡി.​സ​തീ​ശ​ൻ ഗ​വ​ര്‍​ണ​റെ ക​ണ്ടു; പൂ​ര്‍​ണ മ​ന്ത്രി​സ​ഭ തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെയ്ത് അ​ധി​കാ​രം ഏ​റ്റെ​ടു​ക്കും. മു​ഴു​വ​ൻ മ​ന്ത്രി​മാ​രും ഒ​ന്നി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നാ​ണ് നീ​ക്കം. മ​ന്ത്രി​മാ​രെ ഉ​ട​ൻ തീ​രു​മാ​നി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കെ. ​മു​ര​ളീ​ധ​ര​ന്‍, സ​ണ്ണി ജോ​സ​ഫ്, എ.​പി.​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് ഏ​റ​ക്കു​റെ ഉ​റ​പ്പാ​യി. 21ന് ​നി​യ​മ​സ​ഭ ചേ​രു​മ്പോ​ള്‍ എം​എ​ല്‍​എ​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.​ എ​ന്‍.ശ​ക്ത​ന്‍ പ്രോ​ട്ടേം സ്പീ​ക്ക​ര്‍ ആ​കും. അ​തേ​സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ചേ​ർ​ന്ന നി​യ​മ​സ​ഭ ക​ക്ഷി യോ​ഗ​ത്തി​ൽ വി.​ഡി.​സ​തീ​ശ​നെ കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

സ​ണ്ണി ജോ​സ​ഫ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പി​ന്താ​ങ്ങി. എ​ന്നാ​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല ​യോ​ഗ​ത്തി​നെ​ത്തി​യി​ല്ല. വി.​ഡി.​സ​തീ​ശ​ന് പി​ന്തു​ണ ന​ൽ​കു​ന്ന​താ​യി കാ​ണി​ച്ച് അ​ദ്ദേ​ഹം ക​ത്ത് ന​ൽ​കി​യി​രു​ന്നു. സ​ദ് ഭ​ര​ണ​മാ​ണ് ല​ക്ഷ്യ​മെ​ന്ന് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നാ​യി നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ഗ​വ​ര്‍​ണ​റെ കാ​ണു​ക​യും പി​ന്തു​ണ​ക്ക​ത്ത് കൈ​മാ​റു​ക​യും ചെ​യ്തു. ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ​സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

Kerala

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത; ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

 തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നു മു​ക​ളി​ല്‍ കി​ഴ​ക്ക​ന്‍ കാ​റ്റ് രൂ​പ​പ്പെ​ട്ട​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് മ​ഴ​യ്ക്ക് സാ​ധ്യ​ത. കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്.

ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ​ടി​മി​ന്ന​ല്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ ജ​ലാ​ശ​യ​ത്തി​ല്‍ മീ​ന്‍ പി​ടി​ക്കാ​നോ ജ​ലാ​ശ​യ​ത്തി​ൽ ഇ​റ​ങ്ങാ​നോ പാ​ടി​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

 

 

 

National

ജനനായകൻ: ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ജ​​​യ് ചി​​​ത്രം ജ​​​ന​​​നാ​​​യ​​​ക​​​ന്‍റെ സെ​​​ൻ​​​സ​​​ർ​​​ഷി​​​പ്പ് അ​​​നു​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി അ​​​ടു​​​ത്ത തി​​​ങ്ക​​​ളാ​​​ഴ്ച സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. സെ​​​ൻ​​​സ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന മ​​​ദ്രാ​​​സ്ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ൾ ബ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് മ​​​ര​​​വി​​​പ്പി​​​ച്ച ഡി​​​വി​​​ഷ​​​ൻ ബ​​​ഞ്ചി​​​നെ​​​തി​​​രേ നി​​​ർ​​​മാ​​​താ​​​വാ​​ണ് ഉ​​ന്ന​​ത​​നീ​​തി പീ​​ഠ​​ത്തെ സ​​മീ​​പി​​ച്ച​​ത്.

ചി​​​ത്ര​​​ത്തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സെ​​​ൻ​​​ഷ​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണു ഡി​​​വി​​​ഷ​​​ൻ ബ​​​ഞ്ച് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ത​​​ട​​​ഞ്ഞ​​​ത്. പൊ​​​ങ്ക​​​ൽ പ്ര​​​മാ​​​ണി​​​ച്ച് ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ജ​​​ന​​​നാ​​​യ​​​ക​​​ൻ റി​​​ലീ​​​സ് ചെ​​​യ്യാ​​​നാ​​​ണ് അ​​​ണി​​​യ​​​റ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​ത്.

Kerala

അ​നീ​ഷ് ജോ​ർ​ജി​ന്‍റെ മ​ര​ണം: ബി​എ​ൽ​ഒ​മാ​ർ തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ജോ​ലി ബ​ഹി​ഷ്ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ലെ ബി​എ​ൽ​ഒ അ​നീ​ഷ് ജോ​ർ​ജി​ന്‍റ ആ​ത്മ​ഹ​ത്യ​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് ബി​എ​ൽ​ഒ​മാ​ർ. തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബി​എ​ൽ​ഒ​മാ​ർ ജോ​ലി​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കും.

ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് സ്റ്റേ​റ്റ് ഗ​വ​ൺ​മെ​ന്‍റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സി​ന്‍റെ​യും അ​ധ്യാ​പ​ക സ​ർ​വീ​സ് സം​ഘ​ട​ന സ​മ​ര​സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ബി​എ​ൽ​ഓ​മാ​ർ ജോ​ലി​യി​ൽ നി​ന്ന് വി​ട്ടു നി​ന്ന് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. കൂ​ടാ​തെ, ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സി​ലേ​ക്കും സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും ഓ​ഫീ​സു​ക​ളി​ലേ​ക്കും പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും സം​യു​ക്ത സ​മ​ര​സ​മി​തി അ​റി​യി​ച്ചു.

എ​സ്ഐ​ആ​റി​ന്‍റെ പേ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ​ലി​യ സ​മ്മ​ർ​ദ​മാ​ണു​ള്ള​തെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. 35,000 ബി​എ​ൽ​ഓ​മാ​രെ​യാ​ണ് എ​സ്ഐ​ആ​ർ ജോ​ലി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ടാ​ർ​ഗ​റ്റ് ന​ൽ​കി മ​നു​ഷ്യ​സാ​ധ്യ​മ​ല്ലാ​ത്ത ജോ​ലി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണെ​ന്നും ബി​എ​ൽ​ഒ​മാ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

 

Latest News

Corehub Up