x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ന്മു​ടി എ​ക്കോ ടൂ​റി​സം കേ​ന്ദ്രം തി​ങ്ക​ളാ​ഴ്ച തു​റ​ക്കും


Published: June 14, 2026 03:07 PM IST | Updated: June 14, 2026 03:07 PM IST

തി​രു​വ​ന​ന്ത​പു​രം: പൊ​ന്മു​ടി എ​ക്കോ ടൂ​റി​സം കേ​ന്ദ്രം തി​ങ്ക​ളാ​ഴ്ച (ജൂ​ൺ 15) തു​റ​ക്കും. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണ് പൊ​ന്മു​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്ന​ത്.

കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് എ​ക്കോ ടൂ​റി​സം കേ​ന്ദ്രം തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക. ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ എ​ട്ടി​നാ​ണ് പൊ​ന്മു​ടി എ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു വ​നം വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മ​ഴ മാ​റി​നി​ൽ​ക്കു​ക​യാ​ണ്. ഈ ​മാ​സം 17 വ​രെ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ മ​ഴ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Tags : ponmudi eco tourism centre reopen monday

Recent News

Corehub Up