Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Centre

പൊ​ന്മു​ടി എ​ക്കോ ടൂ​റി​സം കേ​ന്ദ്രം തി​ങ്ക​ളാ​ഴ്ച തു​റ​ക്കും

തി​രു​വ​ന​ന്ത​പു​രം: പൊ​ന്മു​ടി എ​ക്കോ ടൂ​റി​സം കേ​ന്ദ്രം തി​ങ്ക​ളാ​ഴ്ച (ജൂ​ൺ 15) തു​റ​ക്കും. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണ് പൊ​ന്മു​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്ന​ത്.

കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് എ​ക്കോ ടൂ​റി​സം കേ​ന്ദ്രം തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക. ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ എ​ട്ടി​നാ​ണ് പൊ​ന്മു​ടി എ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു വ​നം വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മ​ഴ മാ​റി​നി​ൽ​ക്കു​ക​യാ​ണ്. ഈ ​മാ​സം 17 വ​രെ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ മ​ഴ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

National

ഇ​റാ​ൻ - ഇ​സ്ര​യേ​ൽ യു​ദ്ധം: എ​യ​ർ​ലൈ​നു​ക​ൾ​ക്കും ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും 18,100 കോ​ടി​യു​ടെ പാ​ക്കേ​ജു​മാ​യി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ വ്യോ​മ​യാ​ന മേ​ഖ​ല​യെ​യും ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 18,100 കോ​ടി രൂ​പ​യു​ടെ അ​ടി​യ​ന്ത​ര വാ​യ്പാ പ​ദ്ധ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് 'എ​മ​ർ​ജ​ൻ​സി ക്രെ​ഡി​റ്റ് ലൈ​ൻ ഗ്യാ​ര​ണ്ടി സ്കീം' ​അം​ഗീ​ക​രി​ച്ച​ത്. 

ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം മൂ​ലം ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വും വി​ത​ര​ണ ശൃം​ഖ​ല​യി​ലെ ത​ട​സ​ങ്ങ​ളും നേ​രി​ടു​ന്ന എ​യ​ർ​ലൈ​നു​ക​ൾ​ക്കും എം​എ​സ്എം​ഇ​ക​ൾ​ക്കും ഈ ​സ​ഹാ​യം ല​ഭി​ക്കും. വ്യ​വ​സാ​യ​ങ്ങ​ൾ ത​ക​രാ​തി​രി​ക്കാ​നും തൊ​ഴി​ൽ ന​ഷ്ടം ഒ​ഴി​വാ​ക്കാ​നു​മാ​ണ് ഈ ​നീ​ക്ക​മെ​ന്ന് വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു.

എം​എ​സ്എം​ഇ​ക​ൾ​ക്ക് 100 ശ​ത​മാ​ന​വും എ​യ​ർ​ലൈ​നു​ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും 90 ശ​ത​മാ​ന​വും ക്രെ​ഡി​റ്റ് ഗ്യാ​ര​ണ്ടി സ​ർ​ക്കാ​ർ ന​ൽ​കും. 2027 മാ​ർ​ച്ച് 31 വ​രെ അ​നു​വ​ദി​ക്കു​ന്ന വാ​യ്പ​ക​ൾ​ക്ക് ഈ ​പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കും. ഈ ​ഘ​ട്ട​ത്തി​ൽ ലി​ക്വി​ഡി​റ്റി (പ​ണ ല​ഭ്യ​ത) ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രി കെ. ​രാം​മോ​ഹ​ൻ നാ​യി​ഡു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Kerala

വടക്കും നടക്കും തെക്കും സുനാമി

­ആ​​​ഞ്ഞു വീ​​​ശി​​​യ യു​​​ഡി​​​എ​​​ഫ് ത​​​രം​​​ഗ​​​ത്തി​​​ൽ ഇ​​​ട​​​തു​​​കോ​​​ട്ട​​​ക​​​ൾ വ​​​രെ പി​​​ഴു​​​തെ​​​റി​​​യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ന്‍റെ എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും യു​​​ഡി​​​എ​​​ഫ് മു​​​ന്നി​​​ലെ​​​ത്തി. അ​​​ഞ്ചു ജി​​​ല്ല​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് തൂ​​​ത്തു​​​വാ​​​രി​​​യ​​​പ്പോ​​​ൾ പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​നു യു​​​ഡി​​​എ​​​ഫി​​​നേ​​​ക്കാ​​​ൾ സീ​​​റ്റ് നേ​​​ടാ​​​നാ​​​യ​​​ത്.

വ​​​യ​​​നാ​​​ട്ടി​​​ലെ മൂ​​​ന്നു സീ​​​റ്റു​​​ക​​​ളും മ​​​ല​​​പ്പു​​​റ​​​ത്തെ 16 സീ​​​റ്റു​​​ക​​​ളും എ​​​റ​​​ണാ​​​കു​​​ള​​​ത്തെ 14 സീ​​​റ്റു​​​ക​​​ളും യു​​​ഡി​​​എ​​​ഫ് തൂ​​​ത്തു​​​വാ​​​രി. ഇ​​​ടു​​​ക്കി​​​യി​​​ൽ ആ​​​കെ​​​യു​​​ള്ള അ​​​ഞ്ചു സീ​​​റ്റും കോ​​​ട്ട​​​യ​​​ത്തെ ഒ​​​ന്പ​​​തി​​​ൽ ഒ​​​ന്പ​​​തും യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്ക് എ​​​ത്തി. ഇ​​​ട​​​തു​​​കോ​​​ട്ട​​​യാ​​​യി അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് പ​​​തി​​​മൂ​​​ന്നി​​​ൽ പ​​​ന്ത്ര​​​ണ്ടും പി​​​ടി​​​ച്ചെ​​​ടു​​​ത്ത് യു​​​ഡി​​​എ​​​ഫ് ച​​​രി​​​ത്രം കു​​​റി​​​ച്ചു.

കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മ​​​ല​​​ബാ​​​റി​​​ൽ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ 28 സീ​​​റ്റ് എ​​​ൽ​​​ഡി​​​എ​​​ഫ് നേ​​​ടി​​​യ​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​നു ല​​​ഭി​​​ച്ച​​​ത് 21 സീ​​​റ്റു​​​ക​​​ളാ​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ യു​​​ഡി​​​എ​​​ഫി​​​ന് 40, എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് എ​​​ട്ട്. പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം എ​​​ന്നീ ജി​​​ല്ല​​​ക​​​ള​​​ട​​​ങ്ങു​​​ന്ന മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് 17, എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് 36 എ​​​ന്നി​​​ങ്ങ​​​നെ ആ​​​യി​​​രു​​​ന്നു നി​​​ല.

ഇ​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫ് 37 സീ​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ച​​​പ്പോ​​​ൾ ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 36 സീ​​​റ്റ് ല​​​ഭി​​​ച്ച എ​​​ൽ​​​ഡി​​​എ​​​ഫ് ഇ​​​ത്ത​​​വ​​​ണ 16 സീ​​​റ്റി​​​ലൊ​​​തു​​​ങ്ങി. ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളു​​​ൾ​​​പ്പെ​​​ടു​​​ന്ന തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് 35 സീ​​​റ്റു​​​ക​​​ളും യു​​​ഡി​​​എ​​​ഫി​​​നു വെ​​​റും നാ​​​ലു സീ​​​റ്റു​​​ക​​​ളു​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. ഇ​​​ത്ത​​​വ​​​ണ ഇ​​​ത് എ​​​ൽ​​​ഡി​​​എ​​​ഫ് 11, യു​​​ഡി​​​എ​​​ഫ് 25 എ​​​ന്നാ​​​യി മാ​​​റി.

കാ​​​സ​​​ർ​​​ഗോ​​​ട്ടെ അ​​​ഞ്ചു സീ​​​റ്റി​​​ൽ യു​​​ഡി​​​എ​​​ഫ്-2, എ​​​ൽ​​​ഡി​​​എ​​​ഫ്-3 എ​​​ന്ന​​​താ​​​ണു നാ​​​ളു​​​ക​​​ളാ​​​യു​​​ള്ള സ്ഥി​​​തി. ഇ​​​ത്ത​​​വ​​​ണ അ​​​തു മാ​​​റി. യു​​​ഡി​​​എ​​​ഫ് നാ​​​ലി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫ് ഒ​​​ന്നി​​​ലേ​​​ക്ക് ഒ​​​തു​​​ങ്ങി. 1977 മു​​​ത​​​ൽ സി​​​പി​​​എം ജ​​​യി​​​ച്ചു​​​വ​​​രു​​​ന്ന തൃ​​​ക്ക​​​രി​​​പ്പൂ​​​രി​​​ൽ പു​​​റ​​​ത്തു​​​നി​​​ന്നു വ​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി എ​​​ന്ന പേ​​​രു​​​ദോ​​​ഷ​​​ത്തോ​​​ടെ മ​​​ത്സ​​​രി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ സ​​​ന്ദീ​​​പ് വാ​​​ര്യ​​​ർ ജ​​​യി​​​ച്ചു ക​​​യ​​​റി.

ക​​​ണ്ണൂ​​​രി​​​ൽ കൂ​​​ടു​​​ത​​​ൽ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ജ​​​യി​​​ക്കാ​​​നാ​​​യെ​​​ങ്കി​​​ലും ത​​​ളി​​​പ്പ​​​റ​​​ന്പി​​​ലെ​​​യും പ​​​യ്യ​​​ന്നൂ​​​രി​​​ലെ​​​യും പ​​​രാ​​​ജ​​​യം സി​​​പി​​​എം എ​​​ങ്ങ​​​നെ മ​​​റ​​​ക്കും. 1865 മു​​​ത​​​ൽ പ​​​യ്യ​​​ന്നൂ​​​രി​​​ൽ സി​​​പി​​​എം ആ​​​ണു ജ​​​യി​​​ച്ചു വ​​​രു​​​ന്ന​​​ത്. ത​​​ളി​​​പ്പ​​​റ​​​ന്പി​​​ൽ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ ഭാ​​​ര്യ പി.​​​കെ. ശ്യാ​​​മ​​​ള​​​യു​​​ടെ പ​​​രാ​​​ജ​​​യ​​​വും സി​​​പി​​​എ​​​മ്മി​​​നു സ​​​ഹി​​​ക്കാ​​​നാ​​​കു​​​ന്ന​​​ത​​​ല്ല. പ​​​യ്യ​​​ന്നൂ​​​രി​​​ലും ത​​​ളി​​​പ്പ​​​റ​​​ന്പി​​​ലും സി​​​പി​​​എം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത് സി​​​പി​​​എ​​​മ്മി​​​ൽ നി​​​ന്നു സ​​​മീ​​​പ​​​കാ​​​ല​​​ത്ത് പു​​​റ​​​ത്തു പോ​​​യ​​​വ​​​രോ​​​ടാ​​​ണെ​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ ഇ​​​വി​​​ട​​​ത്തെ പ​​​രാ​​​ജ​​​യം സി​​​പി​​​എ​​​മ്മി​​​ന് ഉ​​​ട​​​നെ​​​ങ്ങും മ​​​റ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​ത​​​ല്ല.

മ​​​ല​​​പ്പു​​​റ​​​ത്തും എ​​​റ​​​ണാ​​​കു​​​ള​​​ത്തും യു​​​ഡി​​​എ​​​ഫ് ക്ലീ​​​ൻ സ്വീ​​​പ്പ് ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ എ​​​ൽ​​​ഡി​​​എ​​​ഫ് തൂ​​​ത്തു​​​വാ​​​രി​​​യ പ​​​ത്ത​​​നം​​​തി​​​ട്ട ഇ​​​ത്ത​​​വ​​​ണ യു​​​ഡി​​​എ​​​ഫ് തൂ​​​ത്തുവാ​​​രി. പാ​​​ല​​​ക്കാ​​​ട് എ​​​ൽ​​​ഡി​​​എ​​​ഫ് ഏ​​​ഴ്, യു​​​ഡി​​​എ​​​ഫ് അ​​​ഞ്ച് എ​​​ന്ന നി​​​ല​​​യി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് മു​​​ൻ​​​തൂ​​​ക്കം നേ​​​ടി. തൃ​​​ശൂ​​​രി​​​ൽ യു​​​ഡി​​​എ​​​ഫ് നാ​​​ലു സീ​​​റ്റി​​​ൽ ഒ​​​തു​​​ങ്ങി. എ​​​ൽ​​​ഡി​​​എ​​​ഫ് ഒ​​​ന്പ​​​തു സീ​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ചു.

കോ​​​ട്ട​​​യം യു​​​ഡി​​​എ​​​ഫ് തൂ​​​ത്തു​​​വാ​​​രി​​​യ​​​പ്പോ​​​ൾ ഏ​​​റ്റ​​​വും ക്ഷീ​​​ണം പ​​​റ്റി​​​യ​​​ത് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എ​​​മ്മി​​​നാ​​​ണ്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ അ​​​ഞ്ചു സീ​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ച ഇ​​​വ​​​ർ ഇ​​​ത്ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ച 12 സീ​​​റ്റി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. മ​​​റു​​​വ​​​ശ​​​ത്ത് പി.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ആ​​​ക​​​ട്ടെ മ​​​ത്സ​​​രി​​​ച്ച എ​​​ട്ടി​​​ൽ ഏ​​​ഴു സീ​​​റ്റി​​​ലും വി​​​ജ​​​യി​​​ച്ച് മി​​​ന്നും പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി. പി.​​​ജെ. ജോ​​​സ​​​ഫ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ൽ നി​​​ന്നു മാ​​​റി നി​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്.

കൊ​​​ല്ല​​​ത്ത് ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തേ​​​തി​​​ന്‍റെ എ​​​തി​​​ർ​​​ഫ​​​ല​​​മാ​​​ണ് ഇ​​​ത്ത​​​വ​​​ണ ഉ​​​ണ്ടാ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ യു​​​ഡി​​​എ​​​ഫ് ര​​​ണ്ടു സീ​​​റ്റി​​​ലൊ​​​തു​​​ങ്ങി. ഇ​​​ത്ത​​​വ​​​ണ എ​​​ൽ​​​ഡി​​​എ​​​ഫ് ര​​​ണ്ടു സീ​​​റ്റി​​​ൽ മാ​​​ത്ര​​​മേ വി​​​ജ​​​യി​​​ച്ചു​​​ള്ളൂ. യു​​​ഡി​​​എ​​​ഫ് സീ​​​റ്റെ​​​ണ്ണം എ​​​ട്ടാ​​​യി വ​​​ർ​​​ധി​​​ച്ചു. ചാ​​​ത്ത​​​ന്നൂ​​​രി​​​ലെ ബി​​​ജെ​​​പി വി​​​ജ​​​യ​​​മാ​​​ണ് അ​​​ട്ടി​​​മ​​​റി.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നെ​​​തി​​​രാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നെ കെഎസ്‌യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ​​​ക്ര​​​മി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​​പി​​​ച്ചു എ​​​ന്ന ക​​​ള്ള​​​ക്ക​​​ഥ​​​യു​​​മെ​​​ല്ലാം അ​​​വ​​​ർ​​​ക്കു വി​​​ന​​​യാ​​​യി. വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളോ​​​ടു കാ​​​ട്ടി​​​യ നി​​​സം​​​ഗ​​​ത മ​​​ല​​​യോ​​​ര ജ​​​ന​​​ത​​​യെ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​ക്കി.

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം ന്യൂ​​​ന​​​പ​​​ക്ഷ പ്രേ​​​മം വി​​​ട്ട് ഭൂ​​​രി​​​പ​​​ക്ഷ പ്രീ​​​ണ​​​ന​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന സി​​​പി​​​എ​​​മ്മി​​​ന് ഒ​​​ടു​​​വി​​​ൽ ആ​​​ർ​​​ക്കൊ​​​പ്പം നി​​​ൽ​​​ക്കു​​​ന്നു എ​​​ന്നു പോ​​​ലും തി​​​ട്ട​​​മി​​​ല്ലാ​​​ത്ത സ്ഥി​​​തി​​​യാ​​​യി. വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ന്‍റെ മു​​​സ്‌​​​ലിം​​​വി​​​രു​​​ദ്ധ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളും വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ത​​​മ്മി​​​ലു​​​ള്ള സൗ​​​ഹൃ​​​ദ​​​വു​​​മെ​​​ല്ലാം എ​​​ൽ​​​ഡി​​​എ​​​ഫി​​​നു വി​​​ന​​​യാ​​​യി.

Kerala

പാ​മ്പു​ക​ടി ക​ണ​ക്കി​ൽ പൊ​ല്ലാ​പ്പ് ! 2025ല്‍ ​സം​സ്ഥാ​ന​ത്തു മ​ര​ണം 26, കേ​ന്ദ്ര​ത്തിനു മൂ​ന്ന് !

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ല്‍ കേ​​​​ന്ദ്ര​​​​വും സം​​​​സ്ഥാ​​​​ന​​​​വും ര​​​​ണ്ടു വ​​​​ഴി​​​​യി​​​​ല്‍. 2025ല്‍ ​​​​സം​​​​സ്ഥാ​​​​ന​​​​ത്തു പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​ത് 26 പേ​​​​രെ​​​​ന്നു സം​​​​സ്ഥാ​​​​ന വ​​​​നം​​​​വ​​​​കു​​​​പ്പ് പ​​​​റ​​​​യു​​​​മ്പോ​​​​ള്‍, കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി-വ​​​​നം മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കി​​​​ലു​​​​ള്ള​​​​ത് മൂ​​​​ന്നു പേ​​​​ര്‍ മാ​​​​ത്രം. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തെ മ​​​​ര​​​​ണ​​​​സം​​​​ഖ്യ​​​​യു​​​​ടെ കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ല്‍ പൊ​​​​രു​​​​ത്ത​​​​ക്കേ​​​​ടു​​​​ണ്ട്. സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ര്‍​ഷം ക​​​​ണ​​​​ക്കാ​​​​ക്കി​​​​യു​​​​ള്ള എ​​​​ണ്ണ​​​​ത്തി​​​​ലും വ്യ​​​​ത്യാ​​​​സം കാ​​​​ണാം.

2024ല്‍ ​​​​സം​​​​സ്ഥാ​​​​ന​​​​ത്തു പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​ത് 30 പേ​​​​രാ​​​​ണെ​​​​ന്നു വ​​​​നം​​​​വ​​​​കു​​​​പ്പ് ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ നി​​​​ര​​​​ത്തു​​​​മ്പോ​​​​ള്‍, കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തു ഒ​​​​രു മ​​​​ര​​​​ണം മാ​​​​ത്ര​​​​മാ​​​​ണ്.
2023ലാ​​​​ക​​​​ട്ടെ 34 പേ​​​​ര്‍ സം​​​​സ്ഥാ​​​​ന​​​​ത്തു മ​​​​രി​​​​ച്ച​​​​പ്പോ​​​​ള്‍ കേ​​​​ന്ദ്ര​​​​ക​​​​ണ​​​​ക്കി​​​​ല്‍ പൂ​​​​ജ്യ​​​​മാ​​​​ണ്.

കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി-വ​​​​നം മ​​​​ന്ത്രി കീ​​​​ര്‍​ത്തി​​​​വ​​​​ര്‍​ധ​​​​ന്‍ സിം​​​​ഗ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ലെ ചോ​​​​ദ്യ​​​​ത്തി​​​​നു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യി​​​​ലും ഈ ​​​​ക​​​​ണ​​​​ക്കാ​​​​ണ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.സം​​​​സ്ഥാ​​​​ന വ​​​​നംവ​​​​കു​​​​പ്പ് ആ​​​​സ്ഥാ​​​​ന​​​​ കാ​​​​ര്യാ​​​​ല​​​​യം റേ​​​​ഞ്ച്, ഡി​​​​വി​​​​ഷ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ലും നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ക്രോ​​​​ഡീ​​​​ക​​​​രി​​​​ച്ചാ​​​​ണ് പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ​​​​വ​​​​രു​​​​ടെ​​​​യും മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ​​​​യും എ​​​​ണ്ണം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്.

ഇ​​​​തു വ​​​​കു​​​​പ്പി​​​​ന്‍റെ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലും സ​​​​ര്‍​പ്പ ആ​​​​പ്പി​​​​ലും പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​മു​​​​ണ്ട്. ഇ​​​​തു​​​​പ്ര​​​​കാ​​​​രം പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​നു ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നു വ​​​​നം​​​​വ​​​​കു​​​​പ്പ് പ​​​​റ​​​​യു​​​​ന്നു.

സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്താ​​​​ത്ത​​​​വ​​​​രു​​​​ടെ​​​​യും മ​​​​തി​​​​യാ​​​​യ ശാ​​​​സ്ത്രീ​​​​യ ചി​​​​കി​​​​ത്സ കി​​​​ട്ടാ​​​​തെ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ​​​​യും എ​​​​ണ്ണം വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ടി​​​​ട്ടു​​​​മി​​​​ല്ല. വ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ചാ​​​​ല്‍ നാ​​​​ലു ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം. വ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ലെ​​​​ങ്കി​​​​ല്‍ 14 ല​​​​ക്ഷവും.

National

വ​നി​താ​ സം​വ​ര​ണം കേ​ന്ദ്രം ആ​യു​ധ​മാ​ക്കു​ന്നു: ​സ്റ്റാ​ലി​ൻ

ചെ​ന്നൈ: ബി​ജെ​പി വ​നി​താ സം​വ​ര​ണം പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ.

വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു താ​ത്​പ​ര്യ​മി​ല്ല. അ​വ​രു​ടെ ഉ​ത്ക ണ്ഠ സ​ത്യ​സ​ന്ധ​മാ​യി​രു​ന്നെ​ങ്കി​ൽ ശ​രി​യാ​യ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്യു​ന്ന​തി​നു​പ​ക​രം പ്ര​തി​പ​ക്ഷ​ത്തെ കു​രു​ക്കാ​ൻ ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യം കാ​ര​ണ​മാ​യി കാ​ണി​ക്കാ​തെ വ​നി​താ സം​വ​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​എം​കെ സ​ഖ്യം 200 സീ​റ്റി​ല​ധി​കം നേ​ടി ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്ന് പി​ടി​ഐ​ക്ക് ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

National

പോലീസ് സ്റ്റേഷനുകളിലെ സിസിടിവി: രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹാരമെന്ന് കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സി​​​സി​​​ടി​​​വി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പോ​​​രാ​​​യ്മ​​​ക​​​ൾ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സി​​​സി​​​ടി​​​വി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലെ പി​​​ഴ​​​വു​​​ക​​​ൾ സ​​​മ്മ​​​തി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ ആ​​​ർ. വെ​​​ങ്കി​​​ട്ട​​​ര​​​മ​​​ണി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

വി​​​ഷ​​​യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഏ​​​കോ​​​പ​​​നം ആ​​​വ​​​ശ്യ​​​മെ​​​ന്നും കേ​​​സി​​​ലെ അ​​​മി​​​ക്ക​​​സ് ക്യൂ​​​റി​​​യും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു ശ്ര​​​മി​​​ക്കു​​​മെ​​​ന്നും അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

National

എനർജി ലോക്ഡൗൺ അഭ്യൂഹം; പമ്പുകളിൽ ക്യൂ, വിശദീകരണവുമായി കേന്ദ്രം

ഡൽഹി: രാജ്യത്തു ലോക്ഡൗൺ ഉണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തു വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം.

രാജ്യത്ത് എനർജി ലോക്ഡൗൺ ഉണ്ടാകുമെന്നുള്ള വ്യാപകമായ പ്രചരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചു പാർലമെന്‍റിൽ പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് വ്യാജപ്രചാരണം ചില കേന്ദ്രങ്ങൾ അഴിച്ചുവിട്ടത്.

 ലോക് ഡൗൺ കാലത്തെ പോലെ രാജ്യം ഒറ്റക്കെട്ടായിനിന്നു പ്രതിസന്ധിയെ തരണം ചെയ്യണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രത്യേകിച്ച് യുദ്ധം ഏറെനാൾ നീണ്ടുനിൽക്കുകയാണെങ്കിൽ വലിയ തോതിലുള്ള പ്രത്യാഘാതം ഏറെ നാൾ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതാണ് ചിലർ തെറ്റായി വ്യാഖ്യാനിച്ച് രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകുമെന്ന തരത്തിൽ പ്രചാരണം നടത്തിയത്. ഇതോടെ ആളുകൾ തെറ്റിദ്ധരിച്ച് ഇന്ധനം വാങ്ങാനും മറ്റുമായി പമ്പുകളിലേക്ക് ഇരച്ചെത്തിയത് പലേടത്തും പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെയാണ് കേന്ദ്രസർക്കാർ വിശദീകരണം പുറത്തിറക്കിയത്.

National

'ആ​റ​ര വ​ർ​ഷ​മാ​യി​ട്ടും രാ​ജി സ്വീ​ക​രി​ക്കു​ന്നി​ല്ല; ഇ​ത് പീ​ഡ​നം': കേ​ന്ദ്ര​ത്തി​നെ​തി​രെ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ

ന്യൂ​ഡ​ൽ​ഹി: സി​വി​ൽ സ​ർ​വീ​സി​ൽ നി​ന്ന് രാ​ജി​വെ​ച്ച് ആ​റ​ര വ​ർ​ഷം പി​ന്നി​ട്ടി​ട്ടും രാ​ജി സ്വീ​ക​രി​ക്കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ. ത​ന്‍റെ ഔ​ദ്യോ​ഗി​ക പ​ദ​വി​യി​ൽ നി​ന്നു​ള്ള വി​ടു​ത​ൽ വൈ​കി​പ്പി​ക്കു​ന്ന​ത് വ​ഴി പ്രൊ​ഫ​ഷ​ണ​ൽ ജീ​വി​തം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഇ​ത് മ​നഃ​പൂ​ർ​വ്വ​മാ​യ പീ​ഡ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രാ​ജി ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ​ത്തെ കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി​യാ​യി അ​ദ്ദേ​ഹ​ത്തെ പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ തി​രി​ച്ച​ടി​യാ​വു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ക​ത്ത​യ​ച്ചു.

2019-ൽ ​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ദാ​ദ്ര-​ന​ഗ​ർ ഹ​വേ​ലി​യി​ൽ ഊ​ർ​ജ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ സ​ർ​വീ​സി​ൽ നി​ന്ന് രാ​ജി​വെ​ച്ച​ത്. എ​ന്നാ​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ ഔ​ദ്യോ​ഗി​ക​മാ​യി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു.

 

National

ക്ഷാമമില്ല, ആശങ്ക വേണ്ടെന്നു കേന്ദ്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് ഇ​​​​ന്ധ​​​​ന-​​​പാ​​​ച​​​ക​​​വാ​​​ത​​​ക ക്ഷാ​​​​മ​​​​മി​​​​ല്ലെ​​​​ന്ന് കേ​​​​ന്ദ്ര പെ​​​​ട്രോ​​​​ളി​​​​യം-​​​​പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക മ​​​​ന്ത്രി ഹ​​​​ർ​​​​ദീ​​​​പ് സിം​​​​ഗ് പു​​​​രി. ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ഇ​​​​ന്ധ​​​​ന സ്റ്റോ​​​​ക്കു​​​​ണ്ടെ​​​​ന്നും ല​​​​ഭ്യ​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും വി​​​​ത​​​​ര​​​​ണ​​​ശൃം​​​​ഖ​​​​ല​​​​ക​​​​ൾ സു​​​​ഗ​​​​മ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

“രാ​​​​ജ്യ​​​​ത്തെ പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം (ദ്ര​​​​വീ​​​​കൃ​​​​ത പെ​​​​ട്രോ​​​​ളി​​​​യം വാ​​​​ത​​​​കം- എ​​​​ൽ​​​​പി​​​​ജി) ഉ​​​​ത്പാ​​​​ദ​​​​നം 28 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 33 കോ​​​​ടി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ, പ്ര​​​​ത്യേ​​​​കി​​​​ച്ച് ദ​​​​രി​​​​ദ്ര​​​​രും പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മാ​​​​യ​​​​വ​​​​രു​​​​ടെ അ​​​​ടു​​​​ക്ക​​​​ള​​​​ക​​​​ൾ​​​​ക്ക് ഒ​​​​രു ക്ഷാ​​​​മ​​​​വും ഉ​​​​ണ്ടാ​​​​കി​​​​ല്ല.

മോ​​​​ദി​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യാ​​​​ണി​​​​ത്. ഡീ​​​​സ​​​​ൽ, പെ​​​​ട്രോ​​​​ൾ, മ​​​​ണ്ണെ​​​​ണ്ണ, വ്യോ​​​​മ​​​​യാ​​​​ന ഇ​​​​ന്ധ​​​​നം എ​​​​ന്നി​​​​വ​​​​യു​​​​ടെ ക്ഷാ​​​​മ​​​​മി​​​​ല്ല. അ​​​​വ​​​​യു​​​​ടെ ല​​​​ഭ്യ​​​​ത പൂ​​​​ർ​​​​ണ​​​മാ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള വി​​​​ത​​​​ര​​​​ണ​​​ശൃം​​​​ഖ​​​​ല​​​​ക​​​​ൾ സു​​​​ഗ​​​​മ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു’- പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

നേ​​​​ര​​​​ത്തേ എ​​​​ൽ​​​​പി​​​​ജി ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 60 ശ​​​​ത​​​​മാ​​​​നം ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു. വി​​​​ത​​​​ര​​​​ണ​​​​സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നും പ്രാ​​​​ദേ​​​​ശി​​​​ക ത​​​​ട​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള സാ​​​​ധ്യ​​​​ത കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി സ്രോ​​​​ത​​​​സു​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഇ​​​​റാ​​​​നി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​സ്ര​​​​യേ​​​​ലും ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റാ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലെ എ​​​​ണ്ണ, വാ​​​​ത​​​​ക നീ​​​​ക്കം ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ​​​​യും പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തു പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ക്ഷാ​​​​മം രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ഉ​​​​റ​​​​പ്പ്.

എ​​​​ന്നാ​​​​ൽ, രാ​​​​ജ്യ​​​​ത്താ​​​​കെ വാ​​​​ണി​​​​ജ്യ എ​​​​ൽ​​​​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ൾ​​​​ക്കു നേ​​​​രി​​​​ടു​​​​ന്ന ക്ഷാ​​​​മ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ല്ല.

ഗാ​​​​ർ​​​​ഹി​​​​ക സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ള്ള ബു​​​​ക്കിം​​​​ഗ് മു​​​​ത​​​​ൽ ഡെ​​​​ലി​​​​വ​​​​റി വ​​​​രെ​​​​യു​​​​ള്ള സ​​​​മ​​​​യം ര​​​​ണ്ട​​​​ര ദി​​​​വ​​​​സ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു​​​​ മു​​​​ന്പു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റ​​​​മി​​​​ല്ല. ഗ​​​​ൾ​​​​ഫ് സ്രോ​​​​ത​​​​സു​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മെ അ​​​​മേ​​​​രി​​​​ക്ക, നോ​​​​ർ​​​​വെ, കാ​​​​ന​​​​ഡ, അ​​​​ൾ​​​​ജീ​​​​രി​​​​യ, റ​​​​ഷ്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​ന്ധ​​​​നം വാ​​​​ങ്ങി രാ​​​​ജ്യ​​​​ത്തെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് മ​​​​ന്ത്രി പു​​​​രി പ​​​​റ​​​​ഞ്ഞു.

എ​​​​ൽ​​​​പി​​​​ജി ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യു​​​​ടെ 60 ശ​​​​ത​​​​മാ​​​​ന​​​​വും ഖ​​​​ത്ത​​​​ർ, യു​​​​എ​​​​ഇ, സൗ​​​​ദി അ​​​​റേ​​​​ബ്യ, കു​​​​വൈ​​​​റ്റ് തു​​​​ട​​​​ങ്ങി​​​​യ ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണു മു​​​​ന്പ് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. ബാ​​​​ക്കി 40 ശ​​​​ത​​​​മാ​​​​നം ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മാ​​​​യി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നു മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു​​​​മു​​​​ന്പ്, ഇ​​​​ന്ത്യ​​​​യു​​​​ടെ ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 45 ശ​​​​ത​​​​മാ​​​​നം ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് വ​​​​ഴി​​​​യാ​​​​ണു ക​​​​ട​​​​ത്തി​​​​വി​​​​ട്ടി​​​​രു​​​​ന്ന​​​​ത്. കൂ​​​​ടു​​​​ത​​​​ൽ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​സം​​​​സ്കൃ​​​​ത എ​​​​ണ്ണ വാ​​​​ങ്ങാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ള​​​​വി​​​​നേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ഇ​​​​പ്പോ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

National

റഷ്യൻ എണ്ണ വാങ്ങാൻ അനുമതി വേണ്ട: കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങാ​​​ൻ ഇ​​​ന്ത്യ ഒ​​​രി​​​ക്ക​​​ലും ഒ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ​​​യും അ​​​നു​​​മ​​​തി​​​യെ ആ​​​ശ്ര​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. ഈ ​​​മാ​​​സം പോ​​​ലും ഇ​​​ന്ത്യ റ​​​ഷ്യ​​​ൻ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നും റ​​​ഷ്യ ഇ​​​പ്പോ​​​ഴും ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ വി​​​ത​​​ര​​​ണ​​​ക്കാരാണെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.

റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ക്രൂ​​​ഡ് ഓ​​​യി​​​ൽ വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ത്യ​​​ക്ക് 30 ദി​​​വ​​​സ​​​ത്തേ​​​ക്ക് ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കെ​​​തി​​​രേ ഇ​​​ന്ത്യ​​​യി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ഇ​​​റാ​​​ൻ -യു​​​എ​​​സ്- ഇ​​​സ്ര​​​യേ​​​ൽ യു​​​ദ്ധം കാ​​​ര​​​ണം ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള ച​​​ര​​​ക്കു​​​നീ​​​ക്കം ത​​​ട​​​സ​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ ഏ​​​റ്റ​​​വും മ​​​ത്സ​​​രാ​​​ധി​​​ഷ്ഠി​​​ത വി​​​ല വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന ഏ​​​തൊ​​​രു സ്രോ​​​ത​​​സി​​​ൽ​​​നി​​​ന്നും ഇ​​​ന്ത്യ ക്രൂ​​​ഡ് ഓ​​​യി​​​ൽ വാ​​​ങ്ങു​​​ന്ന​​​ത് തു​​​ട​​​രു​​​മെ​​​ന്ന് കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ൽ റൂ​​​ട്ടി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന പി​​​രി​​​മു​​​റു​​​ക്ക​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും ഇ​​​ന്ത്യ​​​യു​​​ടെ ഊ​​​ർ​​​ജ വി​​​ത​​​ര​​​ണം സു​​​ര​​​ക്ഷി​​​ത​​​വും സു​​​സ്ഥി​​​ര​​​വു​​​മാ​​​യി തു​​​ട​​​രു​​​ന്നു. ഒ​​​ന്നി​​​ല​​​ധി​​​കം ബ​​​ദ​​​ൽ വി​​​ത​​​ര​​​ണ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കി​​​ക്കൊ​​​ണ്ട് ഇ​​​ന്ത്യ എ​​​ണ്ണസ്രോ​​​ത​​​സു​​​ക​​​ളെ വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​രി​​​ച്ചു.

നി​​​ല​​​വി​​​ൽ 27 മു​​​ത​​​ൽ 40 വ​​​രെ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ വാ​​​ങ്ങു​​​ന്നു​​​ണ്ട്. ദേ​​​ശീ​​​യ താ​​​ത്പ​​​ര്യം മു​​​ൻ​​​നി​​​ർ​​​ത്തി ഏ​​​റ്റ​​​വും മ​​​ത്സ​​​രാ​​​ധി​​​ഷ്ഠി​​​ത നി​​​ര​​​ക്കു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട​​​ത്തു​​​നി​​​ന്ന് ഇ​​​ന്ത്യ എ​​​ണ്ണ വാ​​​ങ്ങു​​​ന്നു​​​വെ​​​ന്നും കേ​​​ന്ദ്രം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

 ഏ​​​ഴ്-എട്ട് ആ​​​ഴ്ച​​​യിലേക്ക് എ​​​ണ്ണ സം​​​ഭ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്

 ഹ്ര​​​സ്വ​​​കാ​​​ല ത​​​ട​​​സ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ 250 ദ​​​ശ​​​ല​​​ക്ഷം ബാ​​​ര​​​ലി​​​ല​​​ധി​​​കം അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ​​​യും പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഇ​​​ന്ത്യ സം​​​ഭ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഏ​​​ഴോ എ​​​ട്ടോ ആ​​​ഴ്ച​​​ത്തെ ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​നു തു​​​ല്യ​​​മാ​​​യ ബ​​​ഫ​​​ർ സ്റ്റോ​​​ക്കാ​​​ണി​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ മൊ​​​ത്തം എ​​​ണ്ണശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശേ​​​ഷി പ്ര​​​തി​​​വ​​​ർ​​​ഷം 258 ദ​​​ശ​​​ല​​​ക്ഷം മെ​​​ട്രി​​​ക് ട​​​ണ്‍ ആ​​​ണെ​​​ന്നും ഇ​​​തു നി​​​ല​​​വി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര ആ​​​വ​​​ശ്യ​​​ക​​​ത​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ന്നാ​​​ൽ, ഗാ​​​ർ​​​ഹി​​​ക-പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ വി​​​ല രാ​​​ജ്യ​​​ത്താ​​​കെ ഇ​​​ന്ന​​​ലെ ഏ​​​ഴു ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത് വി​​​പ​​​ണി​​​യി​​​ൽ ആ​​​ശ​​​ങ്ക ഉ​​​യ​​​ർ​​​ത്തി. ലോ​​​ക​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ എ​​​ൽ​​​പി​​​ജി വാ​​​ങ്ങു​​​ന്ന രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ.

ഇ​​​ന്ത്യ​​​യി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെ 90 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​വും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നാ​​​ണു വാ​​​ങ്ങു​​​ന്ന​​​തെ​​​ന്ന് ഡാ​​​റ്റാ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​പ്ല​​​ർ പ​​​റ​​​യു​​​ന്നു.

 

National

സെൻസസ്: ഭാഗ്യചിഹ്നങ്ങൾ അവതരിപ്പിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​ന​​​സം​​​ഖ്യാ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ.

2027 സെ​​​ൻ​​​സ​​​സി​​​നു​​​വേ​​​ണ്ടി ര​​​ണ്ട് ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​ങ്ങ​​​ളും നാ​​​ല് ഡി​​​ജി​​​റ്റ​​​ൽ ടൂ​​​ളു​​​ക​​​ളും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ പ്ര​​​തീ​​​ക​​​മാ​​​യി വി​​​കാ​​​സെ​​​ന്നും സ്ത്രീ​​​ക​​​ളു​​​ടെ പ്ര​​​തീ​​​ക​​​മാ​​​യി പ്ര​​​ഗ​​​തി​​​യെ​​​ന്നു​​​മാ​​​ണ് ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​ങ്ങ​​​ൾ​​​ക്കു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

2047ഓ​​​ടെ ഇ​​​ന്ത്യ​​​യെ വി​​​ക​​​സി​​​ത​​​രാ​​​ജ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കു​​​മു​​​ള്ള തു​​​ല്യ പ​​​ങ്കാ​​​ളി​​​ത്ത​​​മാ​​​ണ് ഈ ​​​ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​ങ്ങ​​​ൾ പ്ര​​​തീ​​​ക​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ര​ണ്ട് ബ​ജ​റ്റ് കൂ​ടി ക​ഴി​ഞ്ഞു; എ​യിം​സ് ക​ണ്ടി​ല്ല സ​ർ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ക്കാ​ത്ത​തി​നെ വി​മ​ർ​ശി​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ൽ​കാ​ത്ത​തു​കൊ​ണ്ടാ​ണ് എ​യിം​സ് വൈ​കു​ന്ന​തെ​ന്ന് കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യു​മാ​യി​ട്ടാ​ണ് വീ​ണ ജോ​ർ​ജ് രം​ഗ​ത്തെ​ത്തി​യ​ത്.

2024ൽ ​ത​ന്നെ എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​ന് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട ഭൂ​മി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ കേ​ര​ളം സ​മ​ർ​പ്പി​ച്ചി​രു​ന്നു​വെ​ന്നും വീ​ണാ ജോ​ർ​ജ് ഫെ​യ്സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു. കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കാ​ൻ ധ​ന​മ​ന്ത്രാ​ല​യ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

അ​ടു​ത്ത പ്ര​ഖ്യാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ എ​യിം​സ് ഉ​ൾ​പ്പെ​ടു​മെ​ന്ന് അ​റി​യി​ച്ച് കേ​ന്ദ്രം സം​സ്ഥാ​ന​ത്തി​ന് ന​ൽ​കി​യ ക​ത്തി​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടെ പ​ങ്കു​വെ​ച്ചാ​ണ് വീ​ണ ജോ​ർ​ജി​ന്‍റെ ഫെ​യ്സ്ബു​ക്ക് കു​റി​പ്പ്. വീ​ണ്ടും ര​ണ്ട് ബ​ജ​റ്റു​ക​ൾ കൂ​ടി ക​ഴി​ഞ്ഞു​വെ​ന്നും എ​യിം​സ് ക​ണ്ടി​ല്ല സാ​ർ എ​ന്നും മ​ന്ത്രി​യു​ടെ പോ​സ്റ്റി​ൽ പ​റ​യു​ന്നു.

Kerala

കേ​ന്ദ്രം ഞെ​രു​ക്കു​ന്നു ; ഈ ​വ​ർ​ഷം 17,000 കോ​ടി വെ​ട്ടി​ക്കു​റ​ച്ചെ​ന്നു മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ഞെ​​​രു​​​ക്കു​​​ന്നു എ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ. ഈ ​​​വ​​​ർ​​​ഷം മാ​​​ത്രം അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട വ​​​രു​​​മാ​​​ന​​​ത്തി​​​ൽനി​​​ന്നു 17,000 കോ​​​ടി രൂ​​​പ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​താ​​​യി മ​​​ന്ത്രി ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ജി​​​എ​​​സ്ടി നി​​​ര​​​ക്ക് പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ മാ​​​ത്രം കേ​​​ര​​​ള​​​ത്തി​​​ന് 8,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​ർ​​​ഷി​​​ക ന​​​ഷ്ടം ഉ​​​ണ്ടാ​​​കും. തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യി​​​ൽ വ​​​രു​​​ത്തി​​​യ മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ സം​​​സ്ഥാ​​​നം 2,000 കോ​​​ടി രൂ​​​പ അ​​​ധി​​​ക​​​മാ​​​യി ക​​​ണ്ടെ​​​ത്തേ​​​ണ്ട സ്ഥി​​​തി​​​യാ​​​ണ്. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ വാ​​​യ്പാ​​​പ​​​രി​​​ധി​​​യും നി​​​കു​​​തി വ​​​രു​​​മാ​​​ന​​​വും കേ​​​ന്ദ്രം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണ്. കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വു​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​ങ്ങ​​​ൾ കെ​​​ട്ടി​​​യേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി വീ​​​തം​​​വ​​​യ്ക്കേ​​​ണ്ട തു​​​ക​​​യു​​​ടെ അ​​​നു​​​പാ​​​തം കു​​​റ​​​യ്ക്കു​​​ന്നു. വീ​​​തം വ​​​യ്ക്കേ​​​ണ്ടാ​​​ത്ത സെ​​​സും സ​​​ർ​​​ച്ചാ​​​ർ​​​ജും ഉ​​​യ​​​ർ​​​ത്തു​​​ന്നു. വീ​​​തം​​​വ​​​യ്ക്കേ​​​ണ്ട കോ​​​ർ​​​പ​​​റേ​​​റ്റ് നി​​​കു​​​തി​​​യി​​​ലും മ​​​റ്റും വ​​​ലി​​​യ ഇ​​​ള​​​വു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കും. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ന​​​തു നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​സ്രോ​​​ത​​​സാ​​​യ ജി​​​എ​​​സ്ടി​​​യു​​​ടെ നി​​​ര​​​ക്കു​​​ക​​​ൾ പോ​​​ലും കേ​​​ന്ദ്രം ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ന്നു. സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്നു​​​മി​​​ല്ല.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു വീ​​​തം​​​വ​​​യ്ക്കേ​​​ണ്ട തു​​​ക കു​​​റ​​​യു​​​ന്ന​​​തി​​​നൊ​​​പ്പം അ​​​തി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു​​​ള്ള വി​​​ഹി​​​തം കു​​​ത്ത​​​നേ വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ന്നു. പ​​​ത്താം ധ​​​ന​​​ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ല​​​ത്ത് 3.88 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ഹി​​​തം പ​​​തി​​​ന​​​ഞ്ചാം ക​​​മ്മീ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ 1.92 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. ‌

കേ​​​ന്ദ്ര ധ​​​ന​​​ക​​​മ്മീ​​​ഷ​​​ൻ പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന ഗ്രാ​​​ന്‍റി​​​ലും കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ഹി​​​തം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞു. പ​​​ന്ത്ര​​​ണ്ടാം ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ല​​​ത്ത് 4.54 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ഹി​​​തം പ​​​തി​​​ന​​​ഞ്ചാം ക​​​മ്മീ​​​ഷ​​​നാ​​​യ​​​പ്പോ​​​ൾ 2.68 ശ​​​ത​​​മാ​​​ന​​​മാ​​​യി ഇ​​​ടി​​​ഞ്ഞു.

National

ടി​ക്ക​റ്റ് നി​ര​ക്ക് കൊ​ള്ള​യ്ക്ക് മൂ​ക്കു​ക​യ​റി​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍; ആ​ശ്വാ​സ​മാ​യി പു​തി​യ ടി​ക്ക​റ്റ് നി​ര​ക്ക്

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്ത് തു​ട​രു​ന്ന ടി​ക്ക​റ്റ് നി​ര​ക്ക് കൊ​ള്ള‍​യ്ക്ക് മൂ​ക്കു​ക​യ​റി​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. വി​മാ​ന​ക്ക​മ്പ​നി​ക​ളെ​ല്ലാം ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ ഉ​യ​ര്‍​ത്തി​യെ​ന്ന് യാ​ത്ര​ക്കാ​ര്‍ വ്യാ​പ​ക​മാ​യി പ​രാ​തി​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക ഇ​ട​പെ​ട​ല്‍.

പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം 500 കി​ലോ മീ​റ്റ​ര്‍ വ​രെ​യു​ള്ള യാ​ത്ര​ക്ക് പ​ര​മാ​വ​ധി 7500 രൂ​പ​യും, 500 മു​ത​ല്‍ 1000 കി​ലോ​മീ​റ്റ​ര്‍ വ​രെ​യു​ള്ള യാ​ത്ര​ക്ക് 12,000 രൂ​പ​യും, 1000 മു​ത​ല്‍ 1500 കി​ലോ മീ​റ്റ​ര്‍ വ​രെ​യു​ള്ള യാ​ത്ര​യ്‌​ക്ക് 15,000 രൂ​പ​യും, 1500 കി​ലോ മീ​റ്റ​റി​ന് മു​ക​ളി​ലു​ള്ള യാ​ത്ര​യ്‌​ക്ക് 18,000 രൂ​പ​യും ഈ​ടാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ത് പ​ര​മാ​വ​ധി തു​ക​യാ​ണ്. ഇ​തി​ന് മു​ക​ളി​ല്‍ ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ക്ക​മ്പി​നി​ക​ൾ യാ​ത്രാ നി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യാ​ത്രാ​നി​ര​ക്കു​ക​ൾ​ക്ക് പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യം ക​ർ​ശ​ന നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍​ക്ക് 50,000 മു​ത​ല്‍ ഒ​രു ല​ക്ഷം വ​രെ ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കി​യി​രു​ന്നു.

National

ഫോ​ണു​ക​ളി​ൽ 'സ​ഞ്ചാ​ർ സാ​ഥി' നി​ർ​ബ​ന്ധ​മെ​ന്ന് കേ​ന്ദ്രം; പൗ​ര​ന്മാ​രെ നി​രീ​ക്ഷി​ക്കാ​നു​ള്ള ത​ന്ത്ര​മെ​ന്ന് പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന​തോ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തോ ആ​യ എ​ല്ലാ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലും സ​ഞ്ചാ​ര്‍ സാ​ഥി ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​ണ​മെ​ന്ന് മൊ​ബൈ​ൽ ഫോ​ൺ നി​ർ​മാ​താ​ക്ക​ളോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്ത്.

സ​ർ​ക്കാ​ർ നീ​ക്കം പൗ​ര​ന്മാ​രെ നി​രീ​ക്ഷി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നും നി​ർ​ദേ​ശം ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ൽ നി​ന്ന് പൗ​ര​ന്മാ​രെ സം​ര​ക്ഷി​ക്കാ​നും ന​ഷ്ട​പ്പെ​ട്ട ഫോ​ണു​ക​ൾ വീ​ണ്ടെ​ടു​ക്കാ​നും സ​ഹാ​യി​ക്കാ​നാ​ണ് ഈ ​നീ​ക്കം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

മൂ​ന്നു മാ​സ​ത്തി​ന​കം നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​നാ​ണ് ആ​പ്പി​ൾ, സാം​സ​ഗ്, വി​വോ, ഒ​പ്പോ, ഷ​വോ​മി തു​ട​ങ്ങി​യ സ്മാ​ർ​ട്ട് ഫോ​ൺ നി​ർ​മാ​താ​ക്ക​ൾ​ക്ക് കേ​ന്ദ്ര ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

നി​ല​വി​ൽ സ​ഞ്ചാ​ർ സാ​ഥി ആ​പ് ആ​പ്പി​ൾ സ്റ്റോ​ർ അ​ല്ലെ​ങ്കി​ൽ ഗൂ​ഗി​ൾ ആ​പ് സ്റ്റോ​റി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം. ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​ണോ വേ​ണ്ട​യോ എ​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ഷ്ട​മാ​യി​രു​ന്നു. ഇ​തി​നാ​ണ് മാ​റ്റം വ​രു​ന്ന​ത്.

120 കോ​ടി​യി​ല​ധി​കം മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ഫോ​ണ്‍ വി​പ​ണി​ക​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ. ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണു​ക​ളി​ൽ അ​പ്ഡേ​റ്റ് ആ​യി സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് എ​ത്തും.

ടെ​ലി​കോം സൈ​ബ​ർ സു​ര​ക്ഷാ ച​ട്ട​ത്തി​ലെ പു​തി​യ അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

Latest News

Corehub Up