x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന​ക്ഷാ​മ​മി​ല്ല, പ​രി​ഭ്രാ​ന്തി വേ​ണ്ട; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തി​ന് പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്രം


Published: May 11, 2026 05:09 PM IST | Updated: May 11, 2026 05:09 PM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ, എ​ൽ​പി​ജി, ക്രൂ​ഡ് ഓ​യി​ൽ എ​ന്നി​വ​യ്ക്ക് യാ​തൊ​രു​വി​ധ ക്ഷാ​മ​വു​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​റാ​ൻ-​അ​മേ​രി​ക്ക സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​നി​ട​യി​ലും ഇ​ന്ത്യ​യി​ൽ ആ​വ​ശ്യ​ത്തി​ന് ഇ​ന്ധ​ന​ശേ​ഖ​രം ഉ​ണ്ടെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഇ​ന്ധ​ന​ക്ഷാ​മം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന ഭീ​തി പ​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

ഇ​ന്ത്യ​യു​ടെ ഊ​ർ​ജ ഇ​റ​ക്കു​മ​തി​യു​ടെ 90 ശ​ത​മാ​ന​വും സം​ഘ​ർ​ഷ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണെ​ങ്കി​ലും, വി​ത​ര​ണ ത​ട​സം ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ട്. എ​ല്ലാ​ത്ത​രം ഇ​ന്ധ​ന​ങ്ങ​ളും രാ​ജ്യ​ത്ത് ആ​വ​ശ്യ​ത്തി​നു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം ഇ​ന്ധ​ന സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ഒ​ന്നാ​ണ്. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി സാ​മ്പ​ത്തി​ക ഭാ​രം കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്. ഇ​ത് ക്ഷാ​മ​ത്തി​ന്‍റെ സൂ​ച​ന​യ​ല്ല.

ഇ​ന്ധ​ന വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ൻ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഊ​ർ​ജം വാ​ങ്ങാ​ൻ ഇ​ന്ത്യ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ അ​റി​യി​ച്ചു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ കു​ടു​ങ്ങി​യ 10 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി. ബാ​ക്കി​യു​ള്ള 13 ക​പ്പ​ലു​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags : Crude Oil Centre Latest News

Recent News

Corehub Up