അമ്പലപ്പുഴ: കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്‍കി മത്സ്യചുമട്ടുതൊഴിലാളി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പോത്തശേരി പുത്തന്‍പറമ്പ് ഷാജി ജോഷ്വ(49)യ്ക്കാണ് തോട്ടപ്പള്ളി ഹാര്‍ബറില്‍നിന്നും മണ്ണില്‍ ചവിട്ടിത്താ ഴ്ന്ന നിലയില്‍ 500 ന്റെ നോട്ടുകെട്ട് കിട്ടിയത്. പണം കിട്ടിയവിവരം സഹപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് തോട്ടപ്പള്ളി കോസ്റ്റല്‍ പോലീസിനെ ഏല്‍പ്പിക്കാനായിരുന്നു തീരുമാനം.
അതിനിടെയാണ് എ.പി. ശശി എന്ന കുറിപ്പുള്ള പേപ്പര്‍ നോട്ട് കെട്ടിനു മുകളില്‍ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീടാണ് കമ്മീഷന് ഏജന്റ് ശശിയുടേതാണെന്ന് അറിയുന്നത്. ശശിയെ കണ്ടെത്തി പണം കൈമാറി. മത്സ്യക്കച്ചവടത്തിനായി ബാഗില്‍ കരുതിയിരുന്ന 72,000 രൂപ എങ്ങനെയോ ശശിയുടെ പക്കല്‍നിന്നും നഷ്ടപ്പെട്ടതാണ്.
തോട്ടപ്പള്ളി ഹാര്‍ബറില്‍ പത്തു വര്‍ഷമായി നമ്പര്‍-ഒന്ന് യൂണറ്റിലെ സിഐടിയു ചുമട്ട് തൊഴിലാളിയാണ് ഷാജി ജോഷ്വ. മൂത്തമകള്‍ അഞ്ജലിന മരിയ ഷാജി രണ്ടാം വര്‍ഷ നഴിസിംഗ് വിദ്യാര്‍ഥിനിയാണ്. വിദ്യാഭ്യാസ വായ്പയിലാണ് പഠനം.
രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഭാര്യ മിധു ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതനത്തില്‍ ശുചീകരണത്തൊഴിലാളിയാണ്. പെണ്ണമ്മ യാണ് അമ്മ.