x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം തി​രി​ച്ചുന​ല്‍​കി ചു​മ​ട്ടുതൊ​ഴി​ലാ​ളി

വെബ് ഡെസ്ക്
Published: July 28, 2026 10:44 PM IST | Updated: July 28, 2026 10:44 PM IST

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ എ.​പി. ശ​ശി​ക്ക് കൈ​മാ​റു​ന്നു.

അ​മ്പ​ല​പ്പു​ഴ: ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്തി തി​രി​ച്ചുന​ല്‍​കി മ​ത്സ്യ​ചു​മ​ട്ടുതൊ​ഴി​ലാ​ളി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ല്‍ പോ​ത്ത​ശേ​രി പു​ത്ത​ന്‍​പ​റ​മ്പ് ഷാ​ജി ജോ​ഷ്വ(49)യ്ക്കാ​ണ് തോ​ട്ട​പ്പ​ള്ളി ഹാ​ര്‍​ബ​റി​ല്‍നി​ന്നും മ​ണ്ണി​ല്‍ ച​വി​ട്ടിത്താ ഴ്ന്ന നി​ല​യി​ല്‍ 500 ന്‍റെ നോ​ട്ടുകെ​ട്ട് കി​ട്ടി​യ​ത്. പ​ണം കി​ട്ടി​യവി​വ​രം സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് തോ​ട്ട​പ്പ​ള്ളി കോ​സ്റ്റ​ല്‍ പോ​ലീ​സി​നെ ഏ​ല്‍​പ്പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

അ​തി​നി​ടെ​യാ​ണ് ​എ.​പി. ശ​ശി എ​ന്ന കു​റി​പ്പു​ള്ള പേ​പ്പ​ര്‍ നോ​ട്ട് കെ​ട്ടി​നു മു​ക​ളി​ല്‍ ശ്ര​ദ്ധ​യി​ല്‍​പ്പെട്ട​ത്. പി​ന്നീ​ടാ​ണ് ക​മ്മീ​ഷ​ന്‍ ഏ​ജ​ന്‍റ് ശ​ശി​യു​ടേ​താ​ണെ​ന്ന് അ​റി​യു​ന്ന​ത്. ശ​ശി​യെ ക​ണ്ടെ​ത്തി പ​ണം കൈ​മാ​റി. മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​നാ​യി ബാ​ഗി​ല്‍ ക​രു​തി​യി​രു​ന്ന 72,000 രൂ​പ എ​ങ്ങ​നെ​യോ ശ​ശി​യു​ടെ പ​ക്ക​ല്‍നി​ന്നും ന​ഷ്ട​പ്പെ​ട്ട​താ​ണ്.
തോ​ട്ട​പ്പ​ള്ളി ഹാ​ര്‍​ബ​റി​ല്‍ പ​ത്തു വ​ര്‍​ഷ​മാ​യി ന​മ്പ​ര്‍-​ഒ​ന്ന് യൂ​ണ​റ്റി​ലെ സി​ഐ​ടിയു ചു​മ​ട്ട് തൊ​ഴി​ലാ​ളി​യാ​ണ് ഷാ​ജി ജോ​ഷ്വ. മൂ​ത്ത​മ​ക​ള്‍ അ​ഞ്ജ​ലി​ന മ​രി​യ ഷാ​ജി  ര​ണ്ടാം വ​ര്‍​ഷ ന​ഴി​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. വി​ദ്യാ​ഭ്യാ​സ വാ​യ്പ​യി​ലാ​ണ് പ​ഠ​നം.

ര​ണ്ടാ​മ​ത്തെ മ​ക​ള്‍ എ​യ്ഞ്ച​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ഭാ​ര്യ മി​ധു ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ദി​വ​സ​വേ​ത​ന​ത്തി​ല്‍ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യാ​ണ്. പെണ്ണമ്മ യാണ് അമ്മ.

Tags : Nattuvishesham DistrictNews DeepikaNews money.

Recent News

Corehub Up