x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട്ടി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ കൊ​ഞ്ച് ല​ഭ്യ​ത വ​ര്‍​ധി​ച്ചു

കു​​ര്യ​​ന്‍ കു​​മ​​ര​​കം
Published: July 28, 2026 11:22 PM IST | Updated: July 28, 2026 11:22 PM IST

വേ​​മ്പ​​നാ​​ട്ടു കാ​​യ​​ലി​​ല്‍നി​​ന്നു പി​​ടി​​ച്ച കൊ​​ഞ്ചു​​മാ​​യി മ​​ത്സ്യ​ത്തൊ​​ഴി​​ലാ​​ളി.

കു​​മ​​ര​​കം: കു​​ട്ട​​നാ​​ട്ടി​​ലെ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ല്‍ കൊ​​ഞ്ചി​ന്‍റെ ല​​ഭ്യ​​ത വ​​ര്‍​ധി​​ച്ചു.
ക​​രി​​മീ​​നും മ​​റ്റു മ​​ത്സ്യ​​ങ്ങ​​ളും കു​​റ​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കൊ​​ഞ്ച് ല​​ഭി​​ച്ചുതു​​ട​​ങ്ങി​​യ​​ത് മ​​ത്സ്യ​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കു നേ​​ട്ട​​മാ​​യി. ര​​ണ്ടി​​നം കൊ​​ഞ്ചു​​ക​​ളാ​​ണ് പ്ര​ധാ​ന​മാ​യും കാ​​യ​​ലി​​ല്‍നി​​ന്നു ല​​ഭി​​ക്കു​​ന്ന​​ത്. താ​​മ​​ര​​ക്കാ​​ല​​നും പെ​​ട്ട​​ക്കാ​​ല​​നും. പെ​​ട്ട​​ക്കാ​​ല​​ന്‍ കൊ​​ഞ്ചി​​നാ​​ണ് വ​​ലി​​പ്പം കൂ​​ടു​​ത​​ല്‍. അ​​വ​​യു​​ടെ കാ​​ലു​​ക​​ള്‍​ക്ക് ശ​​രീ​​ര​​ത്തേ​​ക്കാ​​ള്‍ മൂ​​ന്നി​​ര​​ട്ടി നീ​​ള​​മു​​ണ്ട്. ഇ​​വ​​യ്ക്ക് 300 മു​​ത​​ല്‍ 500 ഗ്രാം ​​വ​​രെ തൂ​​ക്ക​​മു​​ണ്ട്. ശ​​രീ​​ര​​ത്തി​​ന്‍റെ​​യും കാ​​ലു​​ക​​ളു​​ടെ​​യും വ​​ലി​​പ്പ​​ക്കു​​റ​​വാ​​ണ് താ​​മ​​ര​​ക്കാ​​ല​​നെ വ്യ​​ത്യ​​സ്തമാ​​ക്കു​​ന്ന​​ത്. ഇ​​വയ്​​ക്കു 200 മു​​ത​​ല്‍ 350 ഗ്രാം ​​വ​​ര​​യേ തൂ​​ക്ക​​മു​​ണ്ടാ​​കൂ.

കൊ​​ഞ്ചു​​ക​​ള്‍​ക്ക് ക​​യ​​റ്റു​​മ​​തി മേ​​ഖ​​ല​​യി​​ല്‍ വ​​ന്‍ ഡി​​മാ​​ൻ ഡാ ണ്. വ​​ലി​​പ്പ​​വും തൂ​​ക്ക​​വും അ​​നു​​സ​​രി​​ച്ചാ​​ണ് വി​​ല നി​​ശ്ച​​യി​​ക്കു​​ന്ന​​ത്. ഇ​​പ്പോ​​ള്‍ വ​​ലി​​യ കൊ​​ഞ്ചി​​നു കി​​ലോ​​ഗ്രാ​​മി​​ന് 1,000 രൂ​​പ​​വ​​രെ വി​​ല ല​​ഭി​​ക്കു​​ന്നു​​ണ്ട്. മ​​ത്സ്യ​ത്തൊ​​ഴി​​ലാ​​ളി​​ക്കു ശ​​രാ​​ശ​​രി നാ​​ലു​​ കി​​ലോ​​ഗ്രാം വ​​രെ കൊ​​ഞ്ച് ഇ​​പ്പോ​​ള്‍ ദി​​വ​​സേ​​ന ല​​ഭി​​ക്കു​​ന്നു​​ണ്ട്. കാ​​യ​​ലി​​ലെ ചെ​​ളി നീ​​ക്കം ചെ​​യ്യു​​ന്ന​​തി​​ന്‍റെ പേ​​രി​​ല്‍ കാ​​യ​​ല്‍ മ​​ണ്ണ് ഡ്ര​​ഡ്ജ് ചെ​​യ്‌​​തെ​​ടു​​ക്കു​​ന്ന​​തി​​നാ​​ല്‍ കാ​​യി​​ലി​ന്‍റെ അ​​ടി​​ത്ത​​ട്ടി​​ല്‍ ആ​​ഴം​കൂ​​ടി ഉ​​പ്പ് വെ​​ള്ളം പ്ര​​വേ​​ശി​​ക്കു​​ന്ന​​താ​​ണ് കൊ​​ഞ്ചി​​ന്‍റെ ഉ​​ത്പാ​​ദ​​നം കൂ​​ടാ​​ന്‍ കാ​​ര​​ണ​​മെ​​ന്ന് കു​​മ​​ര​​കം കാ​​ര്‍​ഷി​​ക ഗ​​വേ​​ഷ​കേ​​ന്ദ്രം മു​​ന്‍ മേ​​ധാ​​വി ഡോ. ​​കെ.​​ജി.​ പ​​ദ്മ​​കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Prawn

Recent News

Corehub Up