ജോഷി
ഏറ്റുമാനൂർ: റെയിൽവേ ഗേറ്റിന്റെ ടാറിംഗിനായി സൂക്ഷിച്ചിരുന്ന ടാർ വീപ്പകൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഭരണങ്ങാനം ആലപ്പാറ ഊന്നുകല്ലുങ്കൽ വീട്ടിൽ ജോഷി വർഗീസിനെ(54)യാണ് അറസ്റ്റ് ചെയ്തത്. ഏകദേശം 1,98,000 രൂപ വിലമതിക്കുന്ന 12 ടാർ വീപ്പകളാണ് ഇയാൾ ഉൾപ്പെടുന്ന സംഘം മോഷ്ടിച്ചത്.
കഴിഞ്ഞ 20ന് രാവിലെ 11നും ഉച്ചയ്ക്ക് ഒന്നിനും ഇടയിലുള്ള സമയത്തായിരുന്നു മോഷണം. നമ്പ്യാകുളം ഭാഗത്തെ റെയിൽവേ ഗേറ്റിന്റെ ടാറിംഗിനായി നമ്പ്യാകുളം ചിരളക്കമറ്റത്തിൽ ജോമോന്റെ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ടാർവീപ്പകളാണ് മോഷണം പോയത്.
നാലു പേർ ചേർന്ന് ടാർ വീപ്പകൾ ബൊലേറോ പിക്കപ്പ് വാനിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : arrested NattuVishasham DistrictNews