കിളിമാനൂർ ഗവ. എൽപിഎസിൽ സംഘടിപ്പിച്ച പച്ചച്ചങ്ങാതി പദ്ധതി
കിളിമാനൂർ: പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള ഗാന്ധിയൻ ആശയങ്ങൾ മുൻനിർത്തി കിളിമാനൂർ ഗവ. എൽപിഎസിൽ പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു.
സ്കൂൾ ഗാന്ധിദർശൻ ക്ലബിന്റെ നേതൃത്വത്തിൽ 'പച്ചച്ചങ്ങാതി' എന്ന പേരിലാണ് വിദ്യാർഥികൾക്കായി പ്രത്യേക പഠനപരിപാടി സംഘടിപ്പിച്ചത്. മണ്ണൊരുക്കൽ, വിത്തുപാകൽ, നനയ്ക്കൽ, വളമിടൽ, പരിചരണം തുടങ്ങി കൃഷിയുടെ ഓരോ ഘട്ടങ്ങളും വിദ്യാർഥികളെ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ, ഗാന്ധിദർശൻ ക്ലബ് അധ്യാപക കോ-ഓർഡിനേറ്റർ, മറ്റ് അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
Tags : Agricultural Study NattuVishasham DistrictNews