പ്രതീകാത്മക ചിത്രം
കോതമംഗലം: മദ്യശാലകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് അധികാരം നല്കുന്ന പഞ്ചായത്ത് - നഗരപാലിക നിയമത്തിലെ 232, 447 വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി.
വകുപ്പുകള്‍ മുന്‍ സര്‍ക്കാര്‍ റദ്ദാക്കിയതോടെ ജനവാസമേഖലയിലും ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുശ്മശാനങ്ങളുടെ സമീപം വരെ മദ്യശാലകള്‍ ആരംഭിക്കുന്ന സാഹചര്യം ഉണ്ടായി. അതിനാല്‍ ആക്രമ സംഭവങ്ങള്‍ വര്‍ധിച്ചു. 232, 447 വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്നും മദ്യശാലകള്‍ ആരംഭിക്കുന്നതിനുള്ള ദൂരപരിധി ആരാധനാലയങ്ങളുടേയും വിദ്യാലയങ്ങളുടെയും പൊതുശ്മശാനങ്ങളുടെയും അടുത്ത് നിന്ന് 200 മീറ്ററായി ഉയര്‍ത്തണമെന്നും കോതമംഗലം രൂപത നേതൃത്വയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രൂപത ഡയറക്ടര്‍ ഫാ. ജെയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണി കണ്ണാടന്‍, ജോയ്സ് മുക്കുടം, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, ജോയി പടയാട്ടില്‍, ബിജു വെട്ടിക്കുഴ, ജോയി പനയ്ക്കല്‍, ജോസ് കൈതമന, കെ.വി. ഏണസ്റ്റ്, ജോമോന് ജേക്കബ്, സിജോ കൊട്ടാരത്തില്‍, ജോമോന് പാറയ്ക്കല്‍, പീറ്റര്‍ ഇടപ്പുളവന്‍, മാര്ട്ടിന് കീഴേമാടന്‍, പി.എ. ഇമ്മാനുവേല്‍, പോള്‍ കൊങ്ങാടന്‍, ജിജോ ഏബ്രാഹം, ജോബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.