സിപിഎം പ്രവർത്തകർ പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചപ്പോൾ.
പേരാമ്പ്ര: പേരാമ്പ്ര ബഡ്സ് സ്കൂൾ താൽക്കാലിക ജീവനക്കാർക്ക് പകരം പുതിയ ആളുകളെ നിയമിക്കാനുള്ള നീക്കത്തിനെതിരേ സിപിഎം പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
ധാരണകൾക്ക് വിപരീതമായി ബഡ്സ് സ്കൂൾ നിയമനത്തിനുള്ള ഇന്റർവ്യൂ നടത്തിയെന്നാരോപിച്ചാണ് സമരം നടത്തിയത്. വൻ പോലീസ് സന്നാഹം പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനെതിരേ വാക്കുതർക്കവും സംഘർഷവുമുണ്ടായി. നേതാക്കളായ കെ. സുനിൽ, വി. കെ. പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : BUDS School NattuVishasham DistrictNews