x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​ന്ത​വാ​ടി-ത​ല​ശേ​രി റോ​ഡി​ല്‍ പാ​ത​യോ​ര​ങ്ങ​ള്‍ കാ​ടു​മൂ​ടി

വെബ് ഡെസ്ക്
Published: July 29, 2026 03:17 AM IST | Updated: July 29, 2026 03:17 AM IST

കാ​ട് കൂ​ടി​യ മാ​ന​ന്ത​വാ​ടി-​ത​ല​ശേ​രി പാ​ത​യോ​രം.

മാ​ന​ന്ത​വാ​ടി: ത​ല​ശേ​രി റോ​ഡി​ല്‍ പാ​ത​യോ​ര​ങ്ങ​ളി​ല്‍ കാ​ടു​മൂ​ടി​യ​ത് യാ​ത്ര​ക്കാ​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ദു​രി​ത​മാ​കു​ന്നു. ക​ണി​യാ​രം ഭാ​ഗ​ത്താ​ണ് പാ​ത​യോ​ര​ത്ത് വ​ന്‍​തോ​തി​ല്‍ കാ​ടു​ക​യ​റി കാ​ഴ്ച​മ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

കാ​ട് വ​ള​ര്‍​ന്ന് എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​യി കാ​ണാ​ന്‍ ക​ഴി​യാ​ത്ത​ത് വ​ന്‍ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി റോ​ഡ് ന​വീ​ക​രി​ച്ച​തോ​ടെ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത​യും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.

സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും കാ​ടു​മൂ​ടി​യ റോ​ഡി​ലൂ​ടെ ഭീ​തി​യോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് മാ​റി​ന​ട​ക്കാ​ന്‍ പോ​ലും സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ടു​ത്ത കാ​ല​ത്ത് പ്ര​ദേ​ശ​ത്ത് അ​പ​ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​തും യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ക്കു​ന്നു​ണ്ട്.

അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് റോ​ഡ​രി​കി​ലെ കാ​ട് വെ​ട്ടി​മാ​റ്റി യാ​ത്രാ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : overgrown with thickets. NattuVishasham DistrictNews

Recent News

Corehub Up