x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റു​ഡ​ന്‍റ്സ് പാ​ലി​യേ​റ്റീ​വ് സ്നേ​ഹസം​ഗ​മം

വെബ് ഡെസ്ക്
Published: July 29, 2026 03:48 AM IST | Updated: July 29, 2026 03:48 AM IST

സ്റ്റു​ഡ​ന്‍റ്സ് പാ​ലി​യേ​റ്റീ​വ് സ്നേ​ഹ സം​ഗ​മം ഡോ. ​വി.​യു. സീ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: ആ​രോ​ഗ്യ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​രം​ഗ​ത്ത് ന​ഴ്സിം​ഗ്-പാ​രാ​മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​ലൂ​ടെ നേ​ടു​ന്ന അ​റി​വും ക​ഴി​വു​ക​ളും സ​മൂ​ഹ​ത്തി​ന് ഏ​റ്റ​വും ആ​വ​ശ്യ​മാ​യി​ട​ത്ത് വി​നി​യോ​ഗി​ക്കാ​നു​ള്ള അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​ത്തു​ന്ന സ്റ്റു​ഡ​ന്‍റ്സ് പാ​ലി​യേ​റ്റീ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്കി​ൽ സ്റ്റു​ഡ​ന്‍റ്സ് പാ​ലി​യേ​റ്റീ​വ് സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഡോ. ​വി.​യു.​ സീ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​മ്മ​ർ ക​രു​വാ​ര​കു​ണ്ട് ന​യി​ച്ചു.

ച​ട​ങ്ങി​ൽ മൗ​ലാ​ന കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് അ​ധ്യാ​പ​ക​രാ​യ പി.​ സ​രി​ത, രേ​ഷ്മ മെ​റി​ൻ ലാ​ൽ, അ​ൽ​ശി​ഫ ഫാ​ർ​മ​സി കോ​ള​ജ് അ​ധ്യാ​പി​ക പ​ല്ല​വി, മ​ല​ബാ​ർ സൗ​ഹൃ​ദ വേ​ദി പു​ര​സ്കാ​ര ജേ​താ​വ് മ​ണി​ക​ണ്ഠ​ൻ കൊ​ള​ത്തൂ​ർ, പി.​പി. അ​ബൂ​ബ​ക്ക​ർ, പി.​പി. സൈ​ത​ല​വി, മാ​നു​പ്പ കു​റ്റീ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Palliative Care NattuVishasham DistrictNews

Recent News

Corehub Up