റോട്ടറി ക്ലബ് അംഗങ്ങൾ ഡിസ്ട്രിക്ട് ഗവർണർ മോഹൻദാസ് മേനോനൊടൊപ്പം.
പൂക്കോട്ടുംപാടം: പുതിയതായി രൂപീകരിച്ച പൂക്കോട്ടുംപാടം റോട്ടറി ക്ലബ് ഭാരവാഹി സ്ഥാനാരോഹണവും ചാർട്ടർ സമർപ്പണ ചടങ്ങും നടത്തി. നിലന്പൂർ റോട്ടറി ക്ലബ് പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക് ഗവർണർ മോഹൻദാസ് മേനോൻ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് ഗവർണർ സി. ബ്രിജേഷ് പുതിയ ചാർട്ടർ അംഗങ്ങളുടെ ഇൻഡക്ഷൻ നിർവഹിച്ചു.
ക്ലബ് അഡ്വൈസർ എം. ഷാനവാസ്, പ്രോഗ്രാം ചെയർമാൻ ജിജി തോമസ്, ജില്ലാ സെക്രട്ടറി ദിലീഫ്, ഡോ. ജയചന്ദ്രൻ, സുധാകരൻ, അബ്ദുൾ സമദ്, രാജീവ് പെരുന്പ്രാൽ, ടെറൻസ് ഡിൽസണ്, ജെഫി സാമുവൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: രാജീവ് പെരുന്പ്രാൽ (പ്രസിഡന്റ്), ടെറൻസ് ഡിൽസണ് (സെക്രട്ടറി), വി. പ്രദീപ് (ട്രഷറർ).
Tags : Rotary Club NattuVishasham DistrictNews