x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത​മാ​യി ക​ക്ക തോ​ട് ക​ട​ത്തു​ന്ന​തി​നെ​തി​രേ ഫി​ഷ​റീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി

വെബ്ഡെസ്ക്
Published: November 9, 2026 12:24 AM IST | Updated: November 9, 2026 12:24 AM IST

ക​ഴി​ഞ്ഞ ദി​വ​സം അ​ന​ധി​കൃ​ത​മാ​യി ചെ​മ്മ​നാ​ക​രി, കെഎ​സ് മം​ഗ​ലം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ര​ണ്ടു ലോ​റി​ക​ളി​ലാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 9.5 ട​ൺ ക​ക്ക​ത്തോ​ട് ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​പ്

വൈ​ക്കം: അ​ന​ധി​കൃ​ത​മാ​യി ക​ക്ക​ത്തോ​ട് ക​ട​ത്തു​ന്ന​തി​നെ​തി​രേ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു.​അ​ടു​ത്ത കാ​ല​ത്ത് ന​ട​ന്ന ര​ണ്ട് റെ​യ്ഡു​ക​ളി​ൽ വെ​ച്ചൂ​ർ, കു​ല​ശേ​ഖ​ര​മം​ഗ​ലം എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നാ​യി അ​ന​ധി​കൃ​ത​മാ​യി ക​ക്ക​ത്തോ​ട് ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി കേ​സെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പ​തി​വ് പ​ട്രോ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ബ​ണ്ട് റോ​ഡ്, വൈ​ക്കം, മ​റ​വ​ൻ​തു​രു​ത്ത്, മേ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​ചെ​മ്മ​നാ​ക​രി, കെ​എ​സ് മം​ഗ​ലം എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ര​ണ്ടു ലോ​റി​ക​ളി​ലാ​യി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 9.5 ട​ൺ ക​ക്ക​ത്തോ​ട് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ക​ക്ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ക്കു​ന്ന ക​ട​ത്ത് പെ​ർ​മി​റ്റ് ഇ​ല്ലാ​തെ​യാ​ണ് ക​ക്കാ​ത്തോ​ട് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് 200 കി​ലോ​യി​ൽ കൂ​ടു​ത​ൽ ക​ക്ക​യോ ക​ക്ക​ത്തോ​ടോ ക​ക്ക ഇ​റ​ച്ചി​യോ ജ​ല​മാ​ർ​ഗ​മോ ക​ര​മാ​ർ​ഗ​മോ കൊ​ണ്ടു​പോ​ക​ണ​മെ​ങ്കി​ൽ പെ​ർ​മി​റ്റ്‌ അ​നി​വാ​ര്യ​മാ​ണ്. ഫി​ഷ​റീ​സ് വ​കു​പ്പ് ന​ൽ​കു​ന്ന പെ​ർ​മി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ക്ക സം​ഘ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന പാ​സ് ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ക​ക്ക​ത്തോ​ട് വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ കെ​ഐ​എ​ഫ്എ നി​യ​മ​പ്ര​കാ​രം പി​ഴ ഈ​ടാ​ക്കി.

കോ​ട്ട​യം ജി​ല്ല ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ പി.​ശ്രീ​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ എ.​കൃ​ഷ്ണ​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൈ​ക്കം ഫി​ഷ​റീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ ഓ​ഫി​സി​ലെ അ​സി​സ്റ്റ​ന്‍റ് ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ മ​റ്റം​മെ​റി​റ്റ് കു​ര്യ​ൻ, ഫി​ഷ​റീ​സ് ഓ​ഫി​സ​ർ അ​യ​ന​രാ​ജ​പ്പ​ൻ, പി.​എ.​ജി​ഷ്ണു, ജെ.​ഗി​രീ​ഷ്, ആ​ർ.​സ്വാ​തി​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ക​ക്ക ക​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

മ​ല്ലി​ക​ക്ക വാ​രുന്ന​തു​മൂ​ലം ക​ക്ക ല​ഭ്യ​ത കു​റ​ഞ്ഞു

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ സ്വ​കാ​ര്യ ലോ​ബി​ക​ൾ വ​ൻ​തോ​തി​ൽ മ​ല്ലി​ക​ക്ക​വാ​രു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത ക​ക്ക​വാ​ര​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യും ക​ക്ക വ്യ​വ​സാ​യ സം​ഘ​ങ്ങ​ളെ അ​ട​ച്ചു​പൂ​ട്ടേ​ണ്ട സ്ഥി​തി​യി​ലാ​ക്കി​യ​താ​യും തൊ​ഴി​ലാ​ളി​ക​ളും സം​ഘം ഭാ​ര​വാ​ഹി​ക​ളും ആ​രോ​പി​ക്കു​ന്നു.​ വ​ലി​യ ക​ക്ക​യു​ടെ നാ​ലി​ലൊ​ന്നി​ൽ താ​ഴെ വ​ലി​പ്പ​മു​ള​ള​വ​യാ​ണ് മ​ല്ലി​ക​ക്ക​ക​ൾ. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് നി​ശ്ചി​ത സ​മ​യ​ത്ത് തു​റ​ക്കാ​ത്ത​തു​മൂ​ലം ക​ക്ക​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ക​ക്ക ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ കോ​ട്ട​യം ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലു​ണ്ടാ​യി​രു​ന്ന ഭൂ​രി​ഭാ​ഗം ക​ക്ക സം​ഘ​ങ്ങ​ളും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി.

വൈ​ക്ക​ത്തും പൂ​ത്തോ​ട്ട​യി​ലു​മൊ​ക്കെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ​മു​ഹ​മ്മ​വ​രെ പോ​യി​ക​ക്ക വാ​രേ​ണ്ട സ്ഥി​തി​യാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. കാ​യ​ലി​ൽ സ്വ​കാ​ര്യ ലോ​ബി​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​ല്ലി​ക​ക്ക​യ​ട​ക്കം വാ​രി ക​ട​ത്തു​ന്ന​തു​മൂ​ല​മാ​ണ് ക​ക്കാ ല​ഭ്യ​ത കു​റ​ഞ്ഞ​തെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​പ​ണം. അ​ന​ധി​കൃ​ത മ​ണ​ൽ​വാ​ര​ലി​നെ​തി​രേ ബോ​ട്ടി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തി നി​യ​മ ലം​ഘ​നം ചെ​റു​ത്ത​തു​പോ​ലെ കാ​യ​ലി​ലെ അ​ന​ധി​കൃ​ത ക​ക്ക​വാ​ര​ലി​നെ​തി​രേ ന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ളും സം​ഘം അ​ധി​കൃ​ത​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : clam shells Nattuvishesham DistrictNews DeepikaNews

Recent News

Corehub Up