കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ചങ്ങനാശേരി താലൂക്ക് സമ്മേളനം അര്‍ക്കാലിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് ഉദ്ഘാടനം ചെ
ചങ്ങനാശേരി: കേരളത്തിന്റെ വളര്‍ച്ചയ്ക്ക് പ്രവാസികള്‍ നല്കിയ പങ്ക് മഹത്തരമാണെന്ന് മുന്‍രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യൻ. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ചങ്ങനാശേരി താലൂക്ക് സമ്മേളനം ആര്ക്കാലിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനുജോബ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്മാന് ജോമി ജോസഫ്, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിന്റ് മധുര സലിം, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി ഷിബു റാന്നി, രഞ്ചപ്പന് തൂമ്പുങ്കൽ, ജോസി സെബാസ്റ്റ്യന്‍, പി.എസ്. രഘുറാം, അജീസ് ബെന്‍ മാത്യൂസ്, കെ.എ. ജോസഫ്, ബാബു കോയിപ്പുറം, ആന്റണി കുന്നുംപുറം, പി.എൻ. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Kerala's growth Nattuvishesham DistrictNews DeepikaNews