ബസ് സ്റ്റാൻഡ്
ചങ്ങനാശേരി: പെരുന്ന ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ലെന്‍സ്ഫെഡ് ചങ്ങനാശേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രൈവറ്റ് ബസും കെഎസ്ആര്‍ടിസി ബസും ഒരുപോലെ എത്തിച്ചേരുന്ന ബസ് സ്റ്റാന്‍ഡാണിത്.
ആലപ്പുഴയില്‍നിന്നും കോട്ടയത്തുനിന്നും ധരാളം യാത്രക്കാര്‍ വന്നുപോകുന്ന ബസ് സ്റ്റാന്ഡുകൂടിയാണിത്. ഇവിടെനിന്നും ബസുകള്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ഇരിപ്പിടമില്ലാത്തത് വലിയ പ്രതിസന്ധിയാണ്. വയോജനങ്ങൾ, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ദിനംപ്രതി നൂറുകണക്കിനു യാത്രികര്‍ ഇവിടെ എത്തുന്നുണ്ട്.
സമയബന്ധിതമായ ശുചീകരണമില്ലാത്തതിനാല്‍ ബസ് സ്റ്റാന്ഡ്മലീമസമാണ്. നഗരത്തിലെ ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഇവിടെ എത്തുന്ന ബസുകള്‍ക്ക് തിരിക്കാനും പാര്‍ക്കിംഗിനും പര്യാപ്തമായ ഇടമില്ല. യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളുമില്ല.
വ്യാപാരികളെയും യാത്രക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന തരത്തില്‍ ഈ ബസ് സ്റ്റാന്‍ഡുകള്‍ ആധുനിക രീതിയില്‍ നവീകരിക്കണമെന്നും ലെന്‍സ് ഫെഡ് കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു. ബസ് സ്റ്റാന്‍ഡുകളിലെ പൊലിസ് എയ്ഡ് പോസ്റ്റുകളുടെ പ്രവര്‍ത്തനം സുസജ്ജമാക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഏരിയ പ്രസിഡന്റ് ചെറിയാന് നെല്ലുവേലി യോഗം ഉദ്ഘാടനം ചെയ്തു. ജോണ്സണ് ജോണ്‍ അധ്യക്ഷത വഹിച്ചു. ജോഷി സെബാസ്റ്റ്യൻ, അജിത് എസ്. പോള്‍ ആന്റണി, ശരത് കുമാർ, ബിജു ചെറുകാട്, നജിമോന്‍ പി.എ. മാര്ട്ടിന് വള്ളപ്പുര, നാരായണ ശര്‍മ ജാക്ക്സണ് സേവ്യർ, ജയചന്ദ്രന് പി.സി. എന്നിവര്‍ പ്രസംഗിച്ചു.