സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ മത്സരത്തില്‍ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് വെങ്കലം നേടിയ ചങ്ങനാശേരി അസംപ്ഷന്‍ ടീം.
ചങ്ങനാശേരി: കണ്ണൂരില്‍ നടന്ന സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ കോട്ടയം ജില്ല 61, 52 എന്ന സ്കോറിന് വിജയിച്ചാണ് വെങ്കലമെഡല്‍ നേടിയത്.
കോട്ടയം ജില്ലയ്ക്കായി മത്സരിച്ച ടീമിലെ മുഴുവന്‍ താരങ്ങളും അസംപ്ഷന്‍ കോളജിലെ വിദ്യാര്‍ഥിനികളായിരുന്നു. സംസ്ഥാനതല മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ടീം അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
ശക്തമായ എതിരാളികള്‍ക്കെതിരേ മികച്ച ടീം പ്രകടനമാണ് അസംപ്ഷന്‍ താരങ്ങള്‍ കാഴ്ചവച്ചത്. ടീമിന്റെ മികച്ച പ്രകടനത്തിന് അസംപ്ഷന്‍ കോളജ് സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന് ജോബിന് വര്‍ഗീസിനും ടീം അംഗങ്ങള്‍ക്കും കോളജ് മാനേജ്മെന്റും ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷനും അഭിനന്ദനങ്ങള്‍ നേര്‍ന്നു. സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ ഈ നേട്ടം അസംപ്ഷന്‍ കോളജിന്റെ ബാസ്കറ്റ്ബോള്‍ രംഗത്തെ മികച്ച മുന്നേറ്റത്തിന് മറ്റൊരു പൊന്‍തൂവലായി.
Tags : Bronze for Assumption Nattuvishesham DistrictNews DeepikaNews