നിലമ്പൂരിൽ നടന്ന സംസ്ഥാന അണ്ടർ - 17 ചാമ്പ്യൻഷിപ്പിൽ വിജയികളായവർ.
നിലമ്പൂര്‍: കേരള സംസ്ഥാന അണ്ടര്‍ 17 ഓപ്പണ്‍ ആൻഡ് ഗേള്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ കോട്ടയത്തിന്റെ ഡാനിയേല്‍ അജീഷും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ എസ്. പൗര്‍ണമിയും ജേതാക്കള്‍. സംസ്ഥാന ചെസ് ടെക്നിക്കല്‍ കമ്മിറ്റി, ജില്ലാ ചെസ് ഓര്‍ഗനൈസിംഗ് കമ്മിറ്റി, റോട്ടറി ക്ലബ്ബ് ഓഫ് നിലമ്പൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടത്തിയത്.
വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫി ക്കറ്റുകളും വിതരണം ചെയ്തു. നിലമ്പൂര്‍ എംഎല്‍എ ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ചെസ് ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് ജോ പറപ്പിള്ളികെ.എസ്. പ്രീത, ടി. ഉസ്മാന്, സി.ടി. അബ്ദുസമദ്, ഷാനവാസ്, ബ്രിജേഷ്, ഡോ. കേദാര്‍നാഥ് തുടങ്ങിയവർ പങ്കെടുത്തു.