ഉഷ വിജയൻ എംഎൽഎ ഞാറ് നട്ട് കന്പളനാട്ടി ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: പരന്പരാഗത നെൽകൃഷിയുടെ ഓർമകൾ പുതുക്കി എടവക പെരിഞ്ചോല തറവാട്ടുകാർ കന്പളനാട്ടി ആഘോഷമാക്കി. പെരിഞ്ചോല തറവാടിന് കീഴിലുള്ള ആറേക്കർ വയലിലാണ് ഈ വർഷത്തെ ഞാറുനടീൽ ചടങ്ങ് സംഘടിപ്പിച്ചത്.
എടവക പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടി മാനന്തവാടി പെരിഞ്ചോല തറവാട്ടിന് കീഴിലുള്ള 350 കുടുംബങ്ങളാണ് വർഷംതോറും നെൽകൃഷിയിൽ പങ്കാളികളാകുന്നത്. ഇത്തവണ പഞ്ചായത്തും കൃഷിഭവനും കൈകോർത്തതോടെ കന്പളനാട്ടി ഉത്സവാന്തരീക്ഷത്തിലായി. വർഷങ്ങളായി വെളിയൻ ഇനത്തിൽപ്പെട്ട നെല്ലാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഈ കൃഷിയിൽ നിന്ന് ലഭിക്കുന്ന നെല്ല് തറവാട് ഉത്സവങ്ങൾക്കും കുടുംബസംഗമങ്ങൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കുമാണ് ഉപയോഗിക്കുന്നത്.
ഉഷാ വിജയൻ എംഎൽഎ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ, വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ, വികസനകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സണ് സുബൈദ തോക്കൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സണ് ലീല ബാലൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വിനോദ് തോട്ടത്തിൽ, വാർഡ് അംഗങ്ങളായ ഗോൾഡ ജിമ്മി, വത്സ ജോസ്, ജെസി വർക്കി, സിഡിഎസ് ചെയർപേഴ്സണ് ഷറഫുനീസ, അച്ഛപ്പൻ പെരിഞ്ചോല എന്നിവർ പ്രസംഗിച്ചു.
Tags : Kamblanatti NattuVishasham DistrictNews