x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ല്‍​പ്പ​ള്ളി-ചു​ണ്ട​ക്കൊ​ല്ലി റോ​ഡിന് ഇരുവശത്തെയും കാ​ടു​ക​ള്‍ വെ​ട്ട​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: July 29, 2026 03:09 AM IST | Updated: July 29, 2026 03:09 AM IST

പു​ല്‍​പ്പ​ള്ളി-​ചു​ണ്ട​ക്കൊ​ല്ലി റോ​ഡ് കാ​ട് മൂ​ടി​യ നി​ല​യി​ല്‍.

പു​ല്‍​പ്പ​ള്ളി: മ​രി​യ ജം​ഗ്ഷ​ന്‍ - ചു​ണ്ട​ക്കൊ​ല്ലി റോ​ഡി​നി​രു​വ​ശ​വു​മു​ള്ള കാ​ടു​ക​ള്‍ വെ​ട്ടി​നീ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യം.

റോ​ഡി​ന് ഇ​രു​വ​ശ​വും വ​ള​ര്‍​ന്നു​പ​ന്ത​ലി​ച്ചു കാ​ടു​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്ക് നി​ല്‍​ക്കാ​ന്‍​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​മ്പ​ല​പ്പ​ടി ഉ​ന്ന​തി​മു​ത​ല്‍ റേ​ഞ്ച് ഓ​ഫീ​സ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​ടു​ക​ള്‍ ഇ​രു​വ​ശ​വും വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന​ത്. കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റു​ന്ന​തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ റോ​ഡി​നി​രു​വ​ശ​വും കാ​ടു​ക​ള്‍ വ​ള​ര്‍​ന്നു പ​ന്ത​ലി​ച്ച് നി​ല്‍​ക്കു​മ്പോ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ആ​രും കാ​ടു​ക​ള്‍ വെ​ട്ടി​നീ​ക്കാ​ത്ത​തു​മൂ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി റോ​ഡി​ന് ഇ​രു​വ​ശ​വു​മു​ള്ള കാ​ടു​ക​ള്‍ വെ​ട്ടി​ത്തെ​ളി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വീ​തി കു​റ​ഞ്ഞ റോ​ഡാ​യ​തി​നാ​ല്‍ കാ​ടു​ക​ള്‍ തി​ങ്ങി​നി​ല്‍​ക്കു​ന്ന​ത് വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്.

Tags : forest growth NattuVishasham DistrictNews

Recent News

Corehub Up