x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: July 29, 2026 02:32 AM IST | Updated: July 29, 2026 02:32 AM IST

അ​തു​ല്‍ ദീ​പു

പേ​രാ​മ്പ്ര: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ബാ​ലു​ശേ​രി റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2.142 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. അ​വി​ട​ന​ല്ലൂ​ര്‍ ഓ​ച്ചു​മ്മ​ല്‍ വീ​ട്ടി​ലെ അ​തു​ല്‍ ദീ​പു (27) ആ​ണ് പി​ടി​യി​ലാ​യ​ത്. പാ​ത്തി​പ്പാ​റ മു​ക്കി​ല്‍ ക​ഞ്ചാ​വ് കൈ​വ​ശം​വ​ച്ച നി​ല​യി​ലാ​ണ് പ്ര​തി​യെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ബാ​ലു​ശേ​രി​എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. ധ്രു​പ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത ക​ഞ്ചാ​വ് എ​ന്‍​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

റെ​യ്ഡി​ല്‍ കോ​ഴി​ക്കോ​ട് ഐ.​ബി അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗ്രേ​ഡ് പി.​കെ. സ​ബീ​റ​ലി, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ പി.​കെ. ജി​ഷ്ണു, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ഇ. ​വി​ന​യ, ഡി​സി സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഗ്രേ​ഡ് സി.​പി. ഷാ​ജു, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​അ​ജി​ത്ത്, പി.​എ​സ്. അ​ഷി​ല്‍​ദ്, പി.​പി. ജി​ത്തു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പേ​രാ​മ്പ്ര മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up