പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: വയനാടിനെ ഇന്ത്യയിലെ പ്രമുഖ എക്സോട്ടിക് ഫ്രൂട്ട് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യവുമായി 31, ഓഗസ്റ്റ് ഒന്ന് എന്നീ തീയതികളിലായി ബത്തേരി കമ്യൂണിറ്റി ഹാളിൽ അവൊക്കാഡോ ഫെസ്റ്റ് നടത്തുമെന്ന് വയനാട് ഹിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കന്പനി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കിസാൻ സർവീസ് സൊസൈറ്റി, ബത്തേരി നഗരസഭ, വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ദേശീയ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ്.
31ന് രാവിലെ 9.30ന് കൃഷി മന്ത്രി ടി. സിദ്ദിഖ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എക്സിബിഷൻ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും. നഗരസഭ ചെയർപേഴ്സണ് റസീന അബ്ദുൾ ഖാദർ, സിഎസ്ഐആർ ഡയറക്ടർ ഗരിദർ, സംഘാടക സമിതി ചെയർമാൻ എം.ആർ. സുനിൽകുമാർ, ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ പി. മണിലാൽ, ഡോ. എ.ടി. സുരേഷ് എന്നിവർ പ്രസംഗിക്കും.
എക്സോട്ടിക് പഴങ്ങൾ, കാപ്പി, ചക്ക, മുള, പരന്പരാഗത നെല്ലിനങ്ങൾ, ചെറുധാന്യങ്ങൾ, മറ്റ് തനത് വിളകൾ എന്നിവയുടെ നിക്ഷേപ സാധ്യതകൾ ഫെസ്റ്റിൽ ചർച്ച ചെയ്യും. ഹോർട്ടി കൾച്ചർ മേഖലയിലെ മൂല്യവർധനവ് എന്നിവ സംബന്ധിച്ച് വിദഗ്ധർ സംസാരിക്കും.
രണ്ടാം ദിവസം കൃഷി വകുപ്പിന്റെ കിസാൻ മേള പദ്ധതിയിലൂടെ കൂടുതൽ കർഷകർക്ക് പങ്കെടുക്കാനുള്ള അവസരമുണ്ടാകും. അവക്കാഡോയുടെ മൂല്യ വർധനവ്, സുസ്ഥിര ഉത്പാദനം, കേട്കൂടാതെ സൂക്ഷിക്കാനുള്ള സമയം കൂട്ടുക, മേഖലയിലെ നൂതന ആശയങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ധർ പ്രഭാഷണം നടത്തും. പുതിയ മൂല്യവർധിത ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് നടത്തും. വാർത്താ സമ്മേളനത്തിൽ ഡബ്ല്യുഎച്ച്എഫ്പിസി ചെയർമാൻ എം.ആർ. സുനിൽകുമാർ, ഓർഗനൈസിംഗ് കമ്മറ്റി അംഗങ്ങളായ പി. മണിലാൽ, ഡോ.എ.ടി. സുരേഷ് എന്നിവർ പങ്കെടുത്തു. രജിസ്ട്രേഷന് tthsp://forsm.gle
Tags : Avocado Fest NattuVishasham DistrictNews