സി.കെ. കാസിം എംഎൽഎ ആദരിച്ചപ്പോൾ.
കോടഞ്ചേരി: ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് കോർപറേറ്റ് മാനേജ്മെന്റ് നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ ഒന്നാം സ്ഥാനം നേടിയ മഞ്ഞുവയൽ വിമല യുപി സ്കൂളിനെ മാനേജ്മെന്റും പിടിഎയും പഞ്ചായത്തും സംയുക്തമായി ആദരിച്ചു. യുഎസ്എസ് പരീക്ഷയിലും സബ്ജില്ലാ തലത്തിൽ നടന്ന വിവിധ മത്സരങ്ങളിലും വിജയികളായ പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. അനുമോദന സമ്മേളനം സി. കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിൻസെന്റ് വടക്കേമുറിയിൽ, മിനി സണ്ണി, റിയാനസ് സുബൈർ, ഹെഡ്മാസ്റ്റർ ജിബിൻ പോൾ, പിടിഎ പ്രസിഡന്റ് ജിനേഷ് കുര്യൻ, അധ്യാപക പ്രതിനിധി കെ. പി. ഷബീർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Honor NattuVishasham DistrictNews