പൂതനേഴത്ത് വളവിലെ കുളത്തിന് മുൻവശത്ത് സുരക്ഷാവേലി തീർത്തപ്പോൾ.
ടിവിപുരം: വൈക്കം- ടിവിപുരം റോഡിൽ വാഹന അപകടങ്ങൾ പതിവായ പൂതനേഴത്ത് വളവിലെ കുളത്തിന് മുൻവശത്ത് അധികൃതർ സുരക്ഷാവേലി തീർത്തു. എതിർദിശയിൽ നിന്ന് വാഹനങ്ങൾ തൊട്ടുമുൻപിൽ എത്തുമ്പോൾ മാത്രം കാണാനാവുന്ന വിധത്തിലുള്ള വളവിനോടുചേർന്നുള്ള കുളത്തിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് പല തവണ മറിഞ്ഞിട്ടുണ്ട്. കഴിഞ്ഞാഴ്ചയും ഒരു കാർ കുളത്തിൽ പതിച്ചിരുന്നു. അപകടങ്ങൾ പതിവായതോടെ ഇവിടെ സുരക്ഷാ വേലി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ട് വരികയായിരുന്നു. ഇന്നലെ അധികൃതർ എത്തി സുരക്ഷാവേലി തീർത്തു