പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര : ഓണം സീസണ് ലക്ഷ്യമാക്കിയുള്ള ലഹരിപദാര്‍ഥങ്ങളുടെ വരവും വിപണനവുമെല്ലാം പ്രതിരോധിക്കാന്‍ എക്സൈസിന്റെ സ്പെഷല്‍ ഡ്രൈവ് ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്ന് സിഐ ഓഫീസ് അറിയിച്ചു. ഓപ്പറേഷന് തണ്ടര്‍ പ്രകാരം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍നിന്നും കൊണ്ടുവരുന്ന കഞ്ചാവും എംഡിഎംഎയും പരമാവധി പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. രണ്ട് സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയോട് ചേര്‍ന്നുള്ള താലൂക്കായ നെയ്യാറ്റിന്‍കരയിലെ പല പ്രദേശങ്ങളില്‍നിന്നും ലഹരിപദാര്‍ഥങ്ങള്‍ കടത്തുന്നതിനിടയില്‍ എക്സൈസും പോലീസും പ്രതികളെയും പിടികൂടിയിട്ടുണ്ട്. എക്സൈസിന്റെ ഓപ്പറേഷന് തണ്ടര്‍ പോലെ പോലീസിന്റെ ഓപ്പറേഷന് തൂഫാനും നെയ്യാറ്റിന്‍കര താലൂക്കില്‍ ഊര്‍ജ്ജിതമായി തുടരുന്നു.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലഹരിയുടെ കെണിയില്‍ വീഴ്ത്താനുള്ള നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ വ്യാപകമായി കഞ്ചാവും എംഡിഎംഎ യും എത്തിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെറിയ പൊതികള്‍ മുതല്‍ വലിയ പാക്കറ്റ് വരെ നീളുന്ന കടത്തു കേസുകള്‍ പലപ്പോഴായി എക്സൈസും പോലീസും രജിസ്റ്റര്‍ ചെയ്തുവെന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗൗരവം തെളിയിക്കുന്നു. എക്സൈസിന്റെ ഓണം സ്പെഷല്‍ ഡ്രൈവ് ഓഗസ്റ്റ് ഒന്ന് മുതല്‍ 31 വരെയാണ് തീരുമാനിച്ചിട്ടുള്ളത്.
സംസ്ഥാന അതിര്‍ത്തിയിലടക്കം വാഹന പരിശോധന, ചെക്പോസ്റ്റുകളില്‍ ഇരട്ടി ജാഗ്രത, വാഹന പട്രോളിംഗ് മുതലായ നടപടികള്‍ ഈ കാലയളവില്‍ നടക്കും.
Tags : special drive NattuVishasham DistrictNews