പ്രതീകാത്മക ചിത്രം
കോലഞ്ചേരി: കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച അത്യാധുനിക ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ഒന്നിന് നടക്കും. രാത്രി 7.30ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. വി.പി. സജീന്ദ്രൻ എംഎൽഎ ഡിജിറ്റൽ അൺവീലിംഗ് നടത്തും.
മൂന്നു കോടി ചെലവഴിച്ച് ഫ്ലഡ്ലിറ്റ് സൗകര്യങ്ങളോടുകൂടി 16000 ചതുരശ്രയടി വിസ്തീർണത്തിലാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. ഒരു ബാസ്കറ്റ് ബോൾ കോർട്ട്, ബാസ്കറ്റ് ബോളിനും വോളിബോളിനും വേണ്ടിയുള്ള മറ്റൊരു കോർട്ട്, ക്രിക്കറ്റ് പ്രാക്ടീസിംഗ് നെറ്റ്, രണ്ട് പിക്കിൾബോൾ കോർട്ടുകളും സ്പോർട്ട്സ് കോംപ്ലക്സിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് പ്രസിഡന്റ് ജോസ് നെച്ചുപ്പാടം പറഞ്ഞു.
വിശ്രമത്തിനും കാർ പാർക്കിംഗിനും പ്രത്യേകം സൗകര്യമുണ്ടെന്ന് ട്രസ്റ്റ് സെക്രട്ടറി അജു ജേക്കബ് പറഞ്ഞു. സ്കൂളിലെ വിദ്യാർഥികൾക്ക് പുറമെ നാട്ടിലെ കായിക പ്രേമികൾക്കും പാക്കേജുകളിലൂടെ ഇവിടം പ്രയോജനപ്പെടുത്താൻ സൗകര്യമൊരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Indoor sports