ജോസ് പെരുമ്പിള്ളിക്കുന്നേൽ
വാഴക്കുളം: മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റായി ജോസ് പെരുമ്പിള്ളിക്കുന്നേൽ ഇന്ന് ചുമതലയേൽക്കും. കോൺഗ്രസിൽ നിന്നുള്ള നിലവിലെ വൈസ് പ്രസിഡന്റ് സാബു ജോൺ സ്ഥാനം രാജിവച്ച ഒഴിവിലാണ് ജോസ് പെരുമ്പിള്ളിക്കുന്നേൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാകുന്നത്.
നേരത്തേ ഒരു തവണ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റായും രണ്ടു തവണ മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റായും 22 വർഷമായി വാഴക്കുളം സഹകരണ ബാങ്ക് 751ലെ പ്രസിഡന്റായും പ്രവർത്തിക്കുന്നു.