വി.ടി. ജോബ്
കൂത്താട്ടുകുളം: സാമൂഹിക - ജീവകാരുണ്യരംഗത്തെ മികച്ച സേവനങ്ങൾ പരിഗണിച്ച് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഏർപ്പെടുത്തിയ മാന്യമിത്രം പുരസ്കാരത്തിന് പാലക്കുഴ സ്വദേശി വി.ടി. ജോബ് അർഹനായി.
വിദേശത്തെ -വീസാ തട്ടിപ്പുകളിലും യുദ്ധമേഖലകളിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിലും ഫാ. ടോം ഉഴുന്നാലിന്റെ മോചനശ്രമങ്ങളിലും ഇദ്ദേഹം സുപ്രധാന പങ്കവഹിച്ചിരുന്നു.
ജീവകാരുണ്യ രംഗത്തെ നിസ്വാർഥ ഇടപെടലുകളാണ് ജോബിനെ പുരസ്കാരത്തിന് അർഹനാക്കിയത്. നെൽസൺ മണ്ടേല ഇന്റർനാഷണൽ എക്സലൻസ് അവാർഡ്, ഗ്ലോബൽ കെയർ മിഷൻ അവാർഡ് തുടങ്ങി നിരവധി ദേശീയ - അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.