കോണ്‍ഗ്രസ് പേരുമല വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാസംഗമം
വെഞ്ഞാറമൂട്: കോണ്‍ഗ്രസ് പേരുമല വാർഡ് കമ്മിറ്റി പ്രതിഭാസംഗമം കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി. നായര്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി അംഗം പേരുമല ഷാജി അധ്യക്ഷനായിരുന്നു. വിവിധ ആശുപത്രികളിലെ ഡോക്ടര്‍, വിവിധ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയവർ എന്നിവരെ ആദരിക്കൽ, പഠനോപകരണ വിതരണം, ചികിത്സാ സഹായ വിതരണം എന്നിവ സുധീര്‍ഷാ പാലോട് എംഎല്‍എ നിര്‍വ്വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ്, ഡിസിസി അംഗം ഇ.എ. അസീസ്, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാരി, കോണ്‍ഗ്രസ് പുല്ലമ്പാറ മണ്ഡലം പ്രസിഡന്റ് മിനി, പഞ്ചായത്തംഗങ്ങളായ ചന്ദ്രിക, സതികുമാരി, റാണി സുനില്‍, സിറാജുദ്ദീന്, പിച്ചിമംഗലം നാസര്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹാഷിക്, സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Talent Meet NattuVishasham DistrictNews