പ്രതീകാത്മക ചിത്രം
കൊച്ചി: വീട്ടുമസ്ഥയെ വാടകക്കാരനും ഭാര്യയും ചേർന്ന് മർദിച്ചെന്ന പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വെണ്ണല അറക്കകടവ് റോഡ് ബ്ലൂബെറി വില്ല ഉടമ ലിജി പ്രേമനാണ് മർദനമേറ്റത്.
താഴത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന ചങ്ങനാശേരി സ്വദേശി മുഹമ്മദ് സൻഹാൻ, ഭാര്യ സുറുമി എന്നിവർക്കെതിരെയാണ് ദേഹോപദ്രവം ഏൽപിച്ചതിനും അസഭ്യം പറഞ്ഞതിനും ബലപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തത്.
സൻഹാനോടും സുറുമിയോടും വീടൊഴിയണമെന്ന് ലിജി പ്രേമൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിരോധത്തിൽ മർദിച്ചതായാണ് എഫ്ഐആറിലുള്ളത്. വില്ലയുടെ ഒന്നാം നില കാണുന്നതിനായി പുതിയ താമസക്കാരൻ എത്തി. ഇയാളുമായി വരാന്തയിൽ സംസാരിച്ചു കൊണ്ടിരിക്കെ, സൻഹാനും ഭാര്യ സുറുമിയും ചേർന്ന് ലിജിയെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
Tags : Nattuvishesham DistrictNews DeepikaNews Landlady