x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​നെ മ​രി​ച്ചനി​ല​യി​ല്‍ കാണപ്പെട്ട സം​ഭ​വം കൊ​ല​പാ​ത​കം

വെബ് ഡെസ്ക്
Published: July 29, 2026 01:54 AM IST | Updated: July 29, 2026 01:54 AM IST

മ​രി​ച്ച മാ​ത്യു​വും അ​റ​സ്റ്റി​ലാ​യ മ​ക​ന്‍ എ​ബി​യും

ക​ടു​ത്തു​രു​ത്തി: വീ​ടി​നു​ള്ളി​ല്‍ വ​യോ​ധി​ക​നെ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. ഇ​തു​മാ​യി ബ​ന്ധ​പെ​ട്ട് മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ക​ന്‍ പി​താ​വി​നെ ച​വി​ട്ടി ക്കൊന്ന​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​പ്പാ​ഞ്ചി​റ മാ​ന്നാ​ര്‍ മൂ​ര്‍​ക്കാ​ട്ടി​ല്‍ മാ​ത്യു (80) വി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യോ​ടെ വീ​ടി​നു​ള്ളി​ല്‍ ക​ട്ടി​ലി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ മ​ക​ന്‍ എ​ബി മാ​ത്യു (36) കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ്ഥ​ലം വി​ല്പന​യെ ചൊ​ല്ലി ഇ​രു​വ​രും ത​ര്‍​ക്കം പ​തി​വാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​ത്യു​വി​ന്‍റെ സം​സ്‌​കാരം ന​ട​ന്ന ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ പോ​ലീ​സ് എ​ബി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ര്‍​ട്ടം പരി ശോധനയിൽ വാ​രി​യെ​ല്ലി​ന് പൊ​ട്ട​ലേ​റ്റ​താ​യി ക​ണ്ടെ​ത്തി.

കൂ​ടാ​തെ ശ​രീ​ര​ത്ത് പ​ല ഭാ​ഗ​ങ്ങ​ളി​ലും ക്ഷ​ത​മേ​റ്റ പാ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യോ​ടെ എ​ബി​യാ​ണ് പി​താ​വ് മ​രി​ച്ച വി​വ​രം നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ശ​രീ​ര​ത്തി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മു​റി​വേ​റ്റ പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​തോ​ടെ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം പ​രി​ശോ​ധി​ച്ച ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്താ​മെ​ന്ന് പോ​ലീ​സ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മ​ക​നൊ​പ്പ​മാ​ണ് മാ​ത്യു താ​മ​സി​ച്ചി​രു​ന്ന​ത്. മാ​ത്യു​വി​ന്‍റെ ഭാ​ര്യ നേ​രത്തെ മ​രി​ച്ചി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Tags : murder NattuVishasham DistrictNews

Recent News

Corehub Up