x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​മൂ​ത്ര വി​ദ​ഗ്ധ​ൻ: ഐ​ഐ​ടി മ​ദ്രാ​സ് ഡ​യ​റ​ക്ട​ർ വി. ​കാ​മ​കോ​ടി​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി

ഓൺലൈൻ ഡെസ്ക്
Published: July 28, 2026 07:53 PM IST | Updated: July 28, 2026 07:54 PM IST

കോൺഗ്രസ് ലോക്സഭാംഗം പ്രിയങ്ക ഗാന്ധി, ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ൻ​സി​യു​ടെ പ​രീ​ക്ഷാ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​ക്കാ​യു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ അം​ഗ​മാ​യി നി​യ​മി​ക്ക​പ്പെ​ട്ട ഐ​ഐ​ടി മ​ദ്രാ​സ് ഡ​യ​റ​ക്ട​ർ പ്രൊ​ഫ. വി. ​കാ​മ​കോ​ടി​യെ "ഗോ​മൂ​ത്ര വി​ദ​ഗ്ദ്ധ​ൻ" എ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര. മു​ൻ​പ് ഗോ​മൂ​ത്ര​ത്തി​ന്‍റെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ളെ കു​റി​ച്ച് കാ​മ​കോ​ടി ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് പ്രി​യ​ങ്ക​യു​ടെ പ​രി​ഹാ​സം.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷം പ​രീ​ക്ഷാ സം​വി​ധാ​നം കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കാ​ൻ ഇ​ൻ​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​ൻ ന​ന്ദ​ൻ നി​ലേ​ക​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച വി​ദ​ഗ്ധ സ​മി​തി​യി​ലേ​ക്ക് കാ​മ​കോ​ടി​യെ നി​യ​മി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ്രി​യ​ങ്ക​യു​ടെ രാ​ഷ്ട്രീ​യ ക​ട​ന്നാ​ക്ര​മ​ണം.

ആ​രാ​ണ് വി. ​കാ​മ​കോ​ടി‍? 

പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​നം രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്നെ​ങ്കി​ലും, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് രം​ഗ​ത്ത് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രി​ൽ ഒ​രാ​ളാ​ണ് വി. ​കാ​മ​കോ​ടി. ഐ​ഐ​ടി മ​ദ്രാ​സി​ൽ നി​ന്ന് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ എം​എ​സും പി​എ​ച്ച്ഡി​യും നേ​ടി. 2001-ൽ ​അ​ധ്യാ​പ​ക​നാ​യി ചേ​ർ​ന്നു, 2022 ജ​നു​വ​രി മു​ത​ൽ ഡ​യ​റ​ക്ട​റാ​ണ്.

പ്ര​തി​രോ​ധം, വാ​ർ​ത്താ​വി​നി​മ​യം എ​ന്നീ മേ​ഖ​ല​ക​ളി​ൽ വി​ദേ​ശ ചി​പ്പു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​നാ​യി ഇ​ന്ത്യ നി​ർ​മി​ച്ച ആ​ദ്യ ത​ദ്ദേ​ശീ​യ പ്രോ​സ​സ്സ​റാ​യ 'ശ​ക്തി'​വി​ക​സി​പ്പി​ച്ചെ​ടു​ത്ത ടീ​മി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് കാ​മ​കോ​ടി​യാ​ണ്.

ഗോ​മൂ​ത്ര വി​വാ​ദ​ത്തി​ന് പി​ന്നി​ൽ

2025 ജ​നു​വ​രി​യി​ൽ ചെ​ന്നൈ​യി​ലെ ഒ​രു ഗോ​ശാ​ല​യി​ൽ ന​ട​ന്ന മാ​ട്ടു​പ്പൊ​ങ്ക​ൽ ച​ട​ങ്ങി​ലാ​ണ് വി​വാ​ദ​ത്തി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​കു​ന്ന​ത്. നാ​ട​ൻ പ​ശു​ക്ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ജൈ​വ​കൃ​ഷി​യെ​ക്കു​റി​ച്ചും സം​സാ​രി​ക്ക​വേ, ഗോ​മൂ​ത്ര​ത്തി​ന് ബാ​ക്ടീ​രി​യ വി​രു​ദ്ധ​വും ദ​ഹ​ന​ത്തെ സ​ഹാ​യി​ക്കു​ന്ന​തു​മാ​യ ഗു​ണ​ങ്ങ​ളു​ണ്ടെ​ന്ന് പ​ഠ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​നെ​യാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി​യ​ത്.

എ​ൻ​ടി​എ ടാ​സ്‌​ക് ഫോ​ഴ്സി​ലെ പ​ങ്ക്

നി​ല​വി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ഴു​തു​ന്ന എ​ൻ​ടി​എ പ​രീ​ക്ഷ​ക​ൾ ചോ​ർ​ച്ച​യി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യും സു​താ​ര്യ​മാ​യും ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വി​വ​ര​സാ​ങ്കേ​തി​ക-​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ക എ​ന്ന​താ​ണ് പാ​ന​ലി​ൽ കാ​മ​കോ​ടി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല.

Tags : PriyankaGandhi VKamaKoti LatestNews NTA Deepika DeepikaNewspaper BreakingNews Deepika CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up