x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ടു; മാ​റ്റ​ങ്ങ​ളോ​ടെ പു​നഃ​സം​ഘ​ട​ന, ര​ണ്ട് സം​ഘ​ട​ന​ക​ൾ മാ​ത്രം

ഓൺലൈൻ ഡെസ്ക്
Published: July 28, 2026 10:58 PM IST | Updated: July 28, 2026 11:17 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് പി​രി​ച്ചു​വി​ട്ടു. പോ​ലീ​സ് സം​ഘ​ട​ന​ക​ളു​ടെ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റാ​വാ​ഡ ആ​സാ​ദ് ച​ന്ദ്ര​ശേ​ഖ​റാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നീ മൂ​ന്ന് സം​ഘ​ട​ന​ക​ളു​ടെ​യും നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക​ളെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്.

സം​ഘ​ട​ന​ക​ളു​ടെ പു​നഃ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി 17 അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന സം​സ്ഥാ​ന ത​ല അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യെ ഡി​ജി​പി ചു​മ​ത​ല​പ്പെ​ടു​ത്തി. അ​സോ​സി​യേ​ഷ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ആ​ർ. അ​ജി​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യി​ലു​ള്ള​ത്. പു​തി​യ ഉ​ത്ത​ര​വു​പ്ര​കാ​രം നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 'കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ' ഇ​ല്ലാ​താ​കും. പ​ക​രം ര​ണ്ട് സം​ഘ​ട​ന​ക​ൾ മാ​ത്ര​മാ​യി​രി​ക്കും ഇ​നി പ്ര​വ​ർ​ത്തി​ക്കു​ക.

സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ത​ൽ ഗ്രേ​ഡ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വ​രെ​യു​ള്ള റാ​ങ്കി​ലു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നും, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മു​ത​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് (നോ​ൺ-​ഐ​പി​എ​സ്) വ​രെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള പോ​ലീ​സ് സീ​നി​യ​ർ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും പു​നഃ​സം​ഘ​ടി​പ്പി​ക്കും.

കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, ആ​സ്തി​ക​ൾ, നി​ക്ഷേ​പ​ങ്ങ​ൾ എ​ന്നി​വ​യു​ടെ 60 ശ​ത​മാ​നം കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നി​ലേ​ക്കും 40 ശ​ത​മാ​നം കേ​ര​ള പോ​ലീ​സ് സീ​നി​യ​ർ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ലേ​ക്കും കൈ​മാ​റാ​ൻ നി​ർ​ദേ​ശ​മു​ണ്ട്. അം​ഗ​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി വോ​ട്ട​ർ പ​ട്ടി​ക ത​യ്യാ​റാ​ക്കി, യൂ​ണി​റ്റ്, ജി​ല്ലാ, സം​സ്ഥാ​ന ത​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ 2026 സെ​പ്റ്റം​ബ​ർ 30-ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

Tags : Keralagovernment KeralaPolice LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash StatePoliceAssociation

Recent News

Corehub Up