സ്ലാവിയ മോണ്ടെ കാർലോ
കൊച്ചി: സ്ലാവിയ മോണ്ടെ കാർലോ ശ്രേണിയിലേക്ക് ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എന്നീ രണ്ട് പുതിയ ഡ്യുവൽ-ടോൺ നിറങ്ങൾ അവതരിപ്പിച്ച് സ്കോഡ ഓട്ടോ ഇന്ത്യ.
വെറും 200 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ പ്രത്യേക പതിപ്പ് ഒരു ലിറ്റർ ടിഎസ്ഐ ഓട്ടോമാറ്റിക്, ഒരു ലിറ്റർ ടിഎസ്ഐ ഡിഎസ്ജി വേരിയന്റുകളിൽ ലഭ്യമാകും.
പുതിയ നിറങ്ങൾ സ്ലാവിയ മോണ്ടെ കാർലോയുടെ സ്പോർട്ടി ഡിസൈനിനും റാലി പൈതൃകത്തിനും കൂടുതൽ മികവ് പകരുന്നതോടൊപ്പം കൂടുതൽ വ്യത്യസ്തവും എക്സ്ക്ലൂസീവുമായ ഉടമസ്ഥാവകാശ അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണു ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.
Tags : Skoda LimitedEdition Business SlaviaMonteCarlo