x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

550 കോ​​ടി ഡോ​​ള​​ർ ന​​ൽ​​കും; കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ജോ​ണ്‍​സ​ണ്‍ ആൻഡ് ജോ​ണ്‍​സ​ണ്‍

വെബ്ഡെസ്ക്
Published: July 28, 2026 11:01 PM IST | Updated: July 28, 2026 11:01 PM IST

ജോ​​ണ്‍​സ​​ണ്‍ ആ​​ൻ​​ഡ് ജോ​​ണ്‍​സ​​ണ്‍

ന്യൂ​​യോ​​ർ​​ക്ക്: ബേ​​ബി പൗ​​ഡ​​റും മ​​റ്റ് ടാ​​ൽ​​ക് അ​​ധി​​ഷ്ഠി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളും അ​​ണ്ഡാ​​ശ​​യ അ​​ർ​​ബു​​ദ​​ത്തി​​ന് കാ​​ര​​ണ​​മാ​​കു​​ന്നു എ​​ന്ന് ആ​​രോ​​പി​​ച്ച് ന​​ൽ​​കി​​യ കേ​​സു​​ക​​ൾ ഒ​​ത്തു​​തീ​​ർ​​പ്പാ​​ക്കാ​​ൻ ജോ​​ണ്‍​സ​​ണ്‍ ആ​​ൻ​​ഡ് ജോ​​ണ്‍​സ​​ണ്‍.

ക​​ന്പ​​നി​​യു​​ടെ ഈ ​​ഉ​​ത്പ​​ന്ന​​ങ്ങ​​ൾ അ​​ണ്ഡാ​​ശ​​യ കാ​​ൻ​​സ​​റി​​നു കാ​​ര​​ണ​​മാ​​യെ​​ന്നാ​​രോ​​പി​​ച്ച് യു​​എ​​സി​​ൽ ഫ​​യ​​ൽ ചെ​​യ്ത പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് കേ​​സു​​ക​​ൾ ഒ​​ത്തു​​തീ​​ർ​​പ്പാ​​ക്കാ​​ൻ ഏ​​ക​​ദേ​​ശം 550 കോ​​ടി ഡോ​​ള​​ർ (5.5 ബി​​ല്യ​​ൺ) ന​​ൽ​​കു​​മെ​​ന്ന് ജോ​​ണ്‍​സ​​ണ്‍ ആ​​ൻ​​ഡ് ജോ​​ണ്‍​സ​​ണ്‍ അ​​റി​​യി​​ച്ചു.

ക​​ഴി​​ഞ്ഞ ഒ​​രു പ​​തി​​റ്റാ​​ണ്ടാ​​യി ന്യൂ​​ജ​​ഴ്സി ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ഈ ​​ഹെ​​ൽ​​ത്ത്കെ​​യ​​ർ വ​​ന്പന്മാ​​രെ വേ​​ട്ട​​യാ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന നീ​​ണ്ട നി​​യ​​മ​​പോ​​രാ​​ട്ട​​ത്തി​​നു വി​​രാ​​മ​​മി​​ടു​​ക​​യാ​​ണ് ഈ ​​ച​​രി​​ത്ര​​പ​​ര​​മാ​​യ ക​​രാ​​ർ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ത​​ങ്ങ​​ളു​​ടെ ടാ​​ൽ​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ളി​​ൽ ആ​​സ്ബ​​സ്റ്റോ​​സ് അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്നും അ​​ത് മെ​​സോ​​തെ​​ലി​​യോ​​മ (Mesothelioma) എ​​ന്ന രോ​​ഗ​​ത്തി​​ന് കാ​​ര​​ണ​​മാ​​യെ​​ന്നും ആ​​രോ​​പി​​ച്ച് ഫ​​യ​​ൽ ചെ​​യ്ത കേ​​സു​​ക​​ളി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ജോ​​ണ്‍​സ​​ണ്‍ ആ​​ൻ​​ഡ് ജോ​​ണ്‍​സ​​ണ്‍ മു​​ൻ​​പുത​​ന്നെ ഒ​​ത്തു​​തീ​​ർ​​പ്പാ​​ക്കി​​യി​​രു​​ന്നു.

ത​​ങ്ങ​​ളു​​ടെ ടാ​​ൽ​​ക്ക് അ​​ധി​​ഷ്ഠി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കാ​​ൻ​​സ​​റി​​ന് കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ടെ​​ന്ന ആ​​രോ​​പ​​ണം ജോ​​ണ്‍​സ​​ണ്‍ ആ​​ൻ​​ഡ് ജോ​​ണ്‍​സ​​ണ്‍ നി​​ഷേ​​ധി​​ച്ചി​​ട്ടു​​ണ്ട്. ഒ​​പ്പം ത​​ങ്ങ​​ളു​​ടെ ജ​​ന​​പ്രി​​യ ബേ​​ബി പൗ​​ഡ​​റി​​ന്‍റെ ഫോ​​ർ​​മു​​ല​​ക​​ളി​​ൽ മാ​​റ്റം വ​​രു​​ത്തു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

ന്യൂ​​ജ​​ഴ്സി​​യി​​ലെ ഫെ​​ഡ​​റ​​ൽ കോ​​ട​​തി​​യി​​ൽ ഒ​​ന്നി​​ച്ചു​​ചേ​​ർ​​ത്ത കേ​​സു​​ക​​ളും വി​​വി​​ധ സം​​സ്ഥാ​​ന കോ​​ട​​തി​​ക​​ളി​​ലു​​ള്ള കേ​​സു​​ക​​ളും ഉ​​ൾ​​പ്പെ​​ടെ ഏ​​ക​​ദേ​​ശം 76,000 കേ​​സു​​ക​​ൾ ഈ ​​ഒ​​ത്തു​​തീ​​ർ​​പ്പി​​ന്‍റെ പ​​രി​​ധി​​യി​​ൽ വ​​രു​​മെ​​ന്ന് ക​​ന്പ​​നി വ്യ​​ക്ത​​മാ​​ക്കി. ക​​ന്പ​​നി​​ക്കെ​​തി​​രേ നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന ഭൂ​​രി​​ഭാ​​ഗം ടാ​​ൽ​​ക് കേ​​സു​​ക​​ളും ഇ​​തി​​ലൂ​​ടെ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടും.

പ​​തി​​റ്റാ​​ണ്ട് നീ​​ണ്ട നി​​യ​​മ​​പോ​​രാ​​ട്ട​​ത്തി​​ന് ശേ​​ഷ​​മു​​ള്ള ന​​ല്ലൊ​​രു പ​​രി​​ഹാ​​ര​​മാ​​ണി​​തെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​ക്കൊ​​ണ്ട് പ​​രാ​​തി​​ക്കാ​​രു​​ടെ അ​​ഭി​​ഭാ​​ഷ​​ക സ്ഥാ​​പ​​ന​​ങ്ങ​​ൾ ഒ​​ത്തു​​തീ​​ർ​​പ്പ് സ്ഥി​​രീ​​ക​​രി​​ച്ചു. ഈ ​​ഒ​​ത്തു​​തീ​​ർ​​പ്പ് അ​​ന്തി​​മ​​മാ​​ക​​ണ​​മെ​​ങ്കി​​ൽ സ്റ്റേ​​റ്റ് അ​​ല്ലെ​​ങ്കി​​ൽ ഫെ​​ഡ​​റ​​ൽ കോ​​ട​​തി​​ക​​ളി​​ലെ അ​​ണ്ഡാ​​ശ​​യ കാ​​ൻ​​സ​​ർ പ​​

രാ​​തി​​ക്കാ​​രി​​ൽ 95 ശ​​ത​​മാ​​നം പേ​​രെ​​ങ്കി​​ലും അം​​ഗീ​​ക​​രി​​ക്ക​​ണം.
ക​​ന്പ​​നി​​ക്കെ​​തി​​രേ​​യു​​ള്ള ആ​​രോ​​പ​​ണ​​ങ്ങ​​ൾ അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മാ​​ണെ​​ന്നും എ​​ങ്കി​​ലും പ്ര​​ശ്നം പൂ​​ർ​​ണ​​മാ​​യി പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി ഒ​​ത്തു​​തീ​​ർ​​പ്പി​​നു ത​​യാ​​റാ​​ണെ​​ന്നും ജോ​​ണ്‍​സ​​ണ്‍ ആ​​ൻ​​ഡ് ജോ​​ണ്‍​സ​​ന്‍റെ ലി​​റ്റി​​ഗേ​​ഷ​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​റി​​ക് ഹാ​​സ് പ​​റ​​ഞ്ഞു.

അ​​ടു​​ത്ത വ​​ർ​​ഷം 300 കോ​​ടി ഡോ​​ള​​ർ ന​​ൽ​​കു​​മെ​​ന്നും തു​​ട​​ർ​​ന്നു​​ള്ള അ​​ട​​വു​​ക​​ൾ 2028ൽ ​​തീ​​ർ​​ക്കു​​മെ​​ന്നും ക​​ന്പ​​നി വ്യ​​ക്ത​​മാ​​ക്കി. ഇ​​തോ​​ടെ നി​​ല​​വി​​ലെ ഒ​​ത്തു​​തീ​​ർ​​പ്പ് തു​​ക 550 കോ​​ടി ഡോ​​ള​​റാ​​യാണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. അ​​ർ​​ഹ​​രാ​​യ കൂ​​ടു​​ത​​ൽ പ​​രാ​​തി​​ക്കാ​​ർ ഇ​​തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യാ​​ൽ അ​​ന്തി​​മ തു​​ക 700 കോ​​ടി ഡോ​​ള​​റി​​ലെ​​ത്തി​​യേ​​ക്കാം.

കോ​​ട​​തി മു​​റി​​ക​​ളി​​ൽ നേ​​ടി​​യ വി​​ജ​​യ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ഒ​​ത്തു​​തീ​​ർ​​പ്പ്

കേ​​സു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ജോ​​ണ്‍​സ​​ണ്‍ ആ​​ൻ​​ഡ് ജോ​​ണ്‍​സ​​ണ്‍ കോ​​ട​​തി മു​​റി​​ക​​ളി​​ൽ നേ​​ടി​​യ തു​​ട​​ർ​​ച്ച​​യാ​​യ വി​​ജ​​യ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് ഒ​​ത്തു​​തീ​​ർ​​പ്പി​​ലെ​​ത്തി​​യ​​ത്. വാ​​ദി​​ക​​ൾ ത​​ങ്ങ​​ളു​​ടെ കേ​​സ് തെ​​ളി​​യി​​ക്കാ​​ൻ ഹാ​​ജ​​രാ​​ക്കി​​യ വി​​ദ​​ഗ്ധർ​​ക്കെ​​തി​​രാ​​യി കോ​​ട​​തി വി​​ധി​​.

ന്യൂ​​ജ​​ഴ്സി ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ക​​ന്പ​​നി​​ക്ക് ഈ ​​നീ​​ണ്ട നി​​യ​​മ​​പോ​​രാ​​ട്ട​​ത്തി​​നി​​ട​​യി​​ൽ ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യും ശ്ര​​ദ്ധേ​​യ​​മാ​​യ ഒ​​രു കോ​​ട​​തി വി​​ജ​​യം ല​​ഭി​​ച്ചി​​രു​​ന്നു. ടാ​​ൽ​​ക്കാ​​ണ് ത​​ങ്ങ​​ളു​​ടെ അ​​ണ്ഡാ​​ശ​​യ അ​​ർ​​ബു​​ദ​​ത്തി​​ന് കാ​​ര​​ണ​​മാ​​യ​​തെ​​ന്നു തെ​​ളി​​യി​​ക്കാ​​നു​​ള്ള പ​​രാ​​തി​​ക്കാ​​രു​​ടെ ക​​ഴി​​വി​​നെ​​ക്കു​​റി​​ച്ച് സം​​ശ​​യി​​ച്ചു​​കൊ​​ണ്ടാ​​യി​​രു​​ന്നു അ​​ന്ന് ഫെ​​ഡ​​റ​​ൽ ജ​​ഡ്ജി​​യു​​ടെ വി​​ധി.

ത​​ങ്ങ​​ളു​​ടെ ടാ​​ൽ​​ക്ക് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ സു​​ര​​ക്ഷി​​ത​​മാ​​ണെ​​ന്നും അ​​വ​​യി​​ൽ ആ​​സ്ബ​​സ്റ്റോ​​സ് അ​​ട​​ങ്ങി​​യി​​ട്ടി​​ല്ലെ​​ന്നും വ്യ​​ക്ത​​മാ​​ക്കി​​ക്കൊ​​ണ്ട് അ​​വ കാ​​ൻ​​സ​​റി​​നു കാ​​ര​​ണ​​മാ​​കു​​ന്നു​​വെ​​ന്ന ആ​​രോ​​പ​​ണം ജോ​​ണ്‍​സ​​ണ്‍ ആ​​ൻ​​ഡ് ജോ​​ണ്‍​സ​​ണ്‍ കാ​​ല​​ങ്ങ​​ളാ​​യി നി​​ഷേ​​ധി​​ക്കു​​ന്ന​​താ​​ണ്.

ടാൽക്കിനു പകരം ചോളപ്പൊടി

നോ​​ർ​​ത്ത് അ​​മേ​​രി​​ക്ക​​യി​​ൽ ടാ​​ൽ​​ക് അ​​ധി​​ഷ്ഠി​​ത ബേ​​ബി പൗ​​ഡ​​റു​​ക​​ളു​​ടെ വി​​ല്പ​​ന 2020ൽ ​​ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി നി​​ർ​​ത്ത​​ലാ​​ക്കി. 2023ൽ ​​പൂ​​ർ​​ണ​​മാ​​യി നി​​ർ​​ത്തു​​ന്ന​​തു​​വ​​രെ ഉ​​ത്പ​​ന്നം മ​​റ്റ് വി​​പ​​ണി​​ക​​ളി​​ൽ ല​​ഭി​​ച്ചി​​രു​​ന്നു. ടാ​​ൽ​​ക്കി​​നു പ​​ക​​ര​​മാ​​യി ബേ​​ബി പൗ​​ഡ​​റു​​ക​​ളി​​ൽ ഇ​​പ്പോ​​ൾ ചോ​​ള​​പ്പൊ​​ടി​​യാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

Tags : Johnson&Johnson SettleCase Business

Recent News

Corehub Up