x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​​പ്സി​​ക്കും റെ​​ഡ് ബു​​ള്ളി​​നും തി​​രി​​ച്ച​​ടി ‘എ​​ന​​ർ​​ജി ഡ്രി​​ങ്ക്’ ലേ​​ബ​​ൽ വേ​​ണ്ട

വെബ്ഡെസ്ക്
Published: July 27, 2026 10:49 PM IST | Updated: July 27, 2026 10:49 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​​ഡ​​ൽ​​ഹി: ഉ​​യ​​ർ​​ന്ന അ​​ള​​വി​​ൽ ക​​ഫീ​​ൻ അ​​ട​​ങ്ങി​​യ പാ​​നീ​​യ​​ങ്ങ​​ളു​​ടെ ലേ​​ബ​​ലു​​ക​​ളി​​ൽ എ​​ന​​ർ​​ജി ഡ്രി​​ങ്ക് എ​​ന്ന പ​​ദം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ നി​​ർ​​മാ​​താ​​ക്ക​​ളോ​​ട് ഫു​​ഡ് സേ​​ഫ്റ്റി ആ​​ൻ​​ഡ് സ്റ്റാ​​ൻ​​ഡേ​​ർ​​ഡ്സ് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി റോ​​യി​​ട്ടേ​​ഴ്സ് റി​​പ്പോ​​ർ​​ട്ട്.

2028ഓ​​ടെ വി​​പ​​ണി മൂ​​ല്യം 1.6 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ എ​​ത്തു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന ഈ ​​രം​​ഗ​​ത്തെ വ​​ന്പ​​ൻ ബ്രാ​​ൻ​​ഡു​​ക​​ളാ​​യ പെ​​പ്സി, റെ​​ഡ്ബു​​ൾ, മോ​​ണ്‍​സ്റ്റ​​ർ ബി​​വ​​റേ​​ജ്, റി​​ല​​യ​​ൻ​​സ്, ഹെ​​ൽ എ​​ന​​ർ​​ജി എ​​ന്നി​​വ​​യു​​ടെ എ​​തി​​ർ​​പ്പു​​ക​​ൾ ത​​ള്ളി​​ക്ക​​ള​​ഞ്ഞു​​കൊ​​ണ്ടാണ് എ​​ഫ്എ​​സ്എ​​സ്എ​​ഐ​​യു​​ടെ ന​​ട​​പ​​ടി.

ഇ​​ത്ത​​രം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് പ്ര​​ത്യേ​​ക ഇ​​ന്ത്യ​​ൻ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ലെ​​ന്നും ഒ​​രു പാ​​നീ​​യം ശ​​രീ​​ര​​ത്തി​​നും മ​​ന​​സി​​നും ഉൗ​​ർ​​ജം ന​​ൽ​​കു​​ന്നു അ​​ല്ലെ​​ങ്കി​​ൽ പൊ​​തു​​വാ​​യ ക്ഷീ​​ണം മാ​​റ്റാ​​ൻ സ​​ഹാ​​യി​​ക്കു​​ന്നു എ​​ന്നൊ​​ക്കെ​​യു​​ള്ള അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ൾ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന​​താ​​ണെ​​ന്നും കാ​​ണി​​ച്ച് ക​​ന്പ​​നി​​ക​​ൾ​​ക്ക് ജൂ​​ലൈ ആ​​ദ്യം നോ​​ട്ടീ​​സ് അ​​യ​​ച്ച​​താ​​യി എ​​ഫ്എ​​സ്എ​​സ്എ​​ഐ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ വ്യ​​ക്ത​​മാ​​ക്കി. എ​​ന്നാ​​ൽ ഇ​​തു സം​​ബ​​ന്ധി​​ച്ച് കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ളൊ​​ന്നും രാ​​ജ്യ​​ത്തെ ഭ​​ക്ഷ്യ സു​​ര​​ക്ഷ അ​​ഥോ​​റി​​റ്റി പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല.

എ​​ഫ്എ​​സ്എ​​സ്എ​​ഐ​​യി​​ൽ​​നി​​ന്നു​​ള്ള ഈ ​​നീ​​ക്കം ക​​ന്പ​​നി​​ക​​ളും ഭ​​ര​​ണ​​കൂ​​ട​​വും ത​​മ്മി​​ലു​​ള്ള ക​​ടു​​ത്ത ത​​ർ​​ക്ക​​ത്തി​​ന് വ​​ഴി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. പെ​​ട്ടെ​​ന്ന് ഉൗ​​ർ​​ജം ന​​ല്കു​​മെ​​ന്ന അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി കെ​​ട്ടി​​പ്പ​​ടു​​ത്ത ബ്രാ​​ൻ​​ഡ് മൂ​​ല്യ​​ത്തെ ലേ​​ബ​​ൽ മാ​​റ്റു​​ന്ന​​ത് ബാ​​ധി​​ക്കു​​മെ​​ന്നും അ​​ത് വി​​ല്പ​​ന​​യെ ബാ​​ധി​​ക്കു​​മെ​​ന്നും നി​​ർ​​മാ​​താ​​ക്ക​​ൾ ഭ​​യ​​പ്പെ​​ടു​​ന്നു.

ലേ​​ബ​​ലു​​ക​​ൾ മാ​​റ്റാ​​ൻ 90 ദി​​വ​​സം

ഉ​​ത​​പ​​ന്ന​​ങ്ങ​​ളു​​ടെ ലേ​​ബ​​ലു​​ക​​ളി​​ൽ​​നി​​ന്ന് എ​​ന​​ർ​​ജി ഡ്രി​​ങ്ക് എ​​ന്ന വാ​​ക്കും സ​​മാ​​ന​​മാ​​യ മ​​റ്റ് വി​​വ​​ര​​ണ​​ങ്ങ​​ളും നീ​​ക്കം ചെ​​യ്യാ​​ൻ എ​​ഫ്എ​​സ്എ​​സ്എ​​ഐ ക​​ന്പ​​നി​​ക​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ല്കി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

വെ​​ള്ളി​​യാ​​ഴ്ച വ്യ​​വ​​സാ​​യ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ഈ ​​ന​​ട​​പ​​ടി ബി​​സി​​ന​​സു​​ക​​ളെ ബാ​​ധി​​ച്ചേ​​ക്കാ​​മെ​​ന്ന ക​​ന്പ​​നി​​ക​​ളു​​ടെ ആ​​ശ​​ങ്ക​​ക​​ളെ എ​​ഫ്എ​​സ്എ​​സ്എ​​ഐ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടി​​വ് ര​​ജി​​ത് പു​​ന്നാ​​നി ത​​ള്ളി​​ക്ക​​ള​​ഞ്ഞു. താ​​ത്പ​​ര്യ​​മു​​ണ്ടെ​​ങ്കി​​ൽ ക​​ന്പ​​നി​​ക​​ൾ​​ക്ക് കോ​​ട​​തി​​യി​​ൽ ഈ ​​തീ​​രു​​മാ​​ന​​ത്തെ ചോ​​ദ്യം ചെ​​യ്യാ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

വെ​​ള്ളി​​യാ​​ഴ്ച ന​​ട​​ന്ന ച​​ർ​​ച്ച​​യ്ക്കു​​ശേ​​ഷം ലേ​​ബ​​ലിം​​ഗി​​ൽ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്താ​​ൻ സ​​മ്മ​​തി​​ച്ച​​യാ​​യി സ​​ർ​​ക്കാ​​ർ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. ഇ​​തി​​നാ​​യി ഭ​​ക്ഷ്യ സു​​ര​​ക്ഷ അ​​ഥോ​​റി​​റ്റി അ​​വ​​ർ​​ക്ക് 90 ദി​​വ​​സ​​ത്തെ സ​​മ​​യം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

ഉ​​യ​​ർ​​ന്ന അ​​ള​​വി​​ൽ ക​​ഫീ​​ൻ, പ​​ഞ്ച​​സാ​​ര, ടോ​​റി​​ൻ എ​​ന്ന അ​​മി​​നോ ആ​​സി​​ഡ് എ​​ന്നി​​വ അ​​ട​​ങ്ങി​​യി​​ട്ടു​​ള്ള​​തി​​നാ​​ൽ എ​​ന​​ർ​​ജി ഡ്രി​​ങ്കു​​ക​​ൾ ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് കാ​​ര​​ണ​​മാ​​യേ​​ക്കാ​​മെ​​ന്ന ആ​​ശ​​ങ്ക ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ത​​ന്നെ പ​​ല ഭ​​ക്ഷ്യ സു​​ര​​ക്ഷാ അഥോ​​റി​​റ്റി​​ക​​ളും പ്ര​​ക​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്. ഇം​​ഗ്ല​​ണ്ടി​​ൽ 16 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള​​വ​​ർ​​ക്ക് അ​​ടു​​ത്ത വ​​ർ​​ഷം ഏ​​പ്രി​​ൽ മു​​ത​​ൽ ഉ​​യ​​ർ​​ന്ന അ​​ള​​വി​​ൽ ക​​ഫീ​​ൻ അ​​ട​​ങ്ങി​​യ എ​​ന​​ർ​​ജി ഡ്രി​​ങ്കു​​ക​​ൾ ന​​ൽ​​കു​​ന്ന​​തു നി​​രോ​​ധി​​ക്കും. പാ​​ക്കി​​സ്ഥാ​​നി​​ലെ ചി​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഇ​​വ​​യെ ‘സ്റ്റി​​മു​​ല​​ന്‍റ് ഡ്രി​​ങ്കു​​ക​​ൾ’ എ​​ന്നു മാ​​ത്ര​​മേ വി​​ളി​​ക്കാ​​വൂ എ​​ന്ന് നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

പ്ര​​മു​​ഖ ക​​ന്പ​​നി​​ക​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ ബി​​വ​​റേ​​ജ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ, ച​​ട്ട​​ങ്ങ​​ൾ പാ​​ലി​​ക്കു​​ന്ന​​തി​​നും ശാ​​സ്ത്രീ​​യ​​മാ​​യ ന​​യ​​രൂ​​പീ​​ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് റെ​​ഗു​​ലേ​​റ്റ​​ർ​​മാ​​രു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്ന​​തി​​നും ത​​ങ്ങ​​ൾ പ്ര​​തി​​ജ്ഞാ​​ബ​​ന്ധ​​രാ​​ണെ​​ന്ന് അ​​റി​​യി​​ച്ചു.

ഇ​​ന്ത്യ​​ൻ എ​​ന​​ർ​​ജി ഡ്രി​​ങ്ക് വി​​പ​​ണി കു​​തി​​ക്കു​​ന്നു

2017ൽ ​​പെ​​പ്സി സ്റ്റിം​​ഗ് വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​തോ​​ടെ രാ​​ജ്യ​​ത്തെ എ​​ന​​ർ​​ജി ഡ്രി​​ങ്ക് വി​​പ​​ണി വ​​ൻ കു​​തി​​പ്പാ​​ണ് ന​​ട​​ത്തി​​യ​​ത്. 20 രൂ​​പ വി​​ല​​യി​​ൽ പ്ലാ​​സ്റ്റി​​ക് ബോ​​ട്ടി​​ലി​​ൽ ന​​ല്കു​​ന്ന സ്റ്റിം​​ഗ് 15 മു​​ത​​ൽ 19 വ​​യ​​സു​​കാ​​ർ​​ക്കി​​ട​​യി​​ലും ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലും ജ​​ന​​പ്രി​​യ​​മാ​​യ​​തോ​​ടെ വി​​പ​​ണി​​യിൽ ഒ​​ന്നാ​​മ​​താ​​യി.

യു​​എ​​സി​​നെ​​യും ചൈ​​ന​​യെ​​യും അ​​പേ​​ക്ഷി​​ച്ച് വേ​​ഗ​​ത്തി​​ൽ പ്ര​​തി​​വ​​ർ​​ഷം 12.6 ശ​​ത​​മാ​​നം എ​​ന്ന നി​​ര​​ക്കി​​ൽ വ​​ള​​ർ​​ന്ന് 2028ൽ ​​ചി​​ല്ല​​റ വി​​ല്പ​​ന 1.6 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. യൂ​​റോ​​മോ​​ണി​​റ്റ​​റി​​ന്‍റെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് 2018നും 2023​​നും ഇ​​ട​​യി​​ൽ ഇ​​വ​​യു​​ടെ വി​​ല്പ​​ന അ​​ള​​വി​​ൽ ഏ​​ക​​ദേ​​ശം 100 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി​​ട്ടു​​ണ്ട്.

നി​​യ​​മം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഈ ​​മാ​​സം രാ​​ജ​​സ്ഥാ​​ൻ സ​​ർ​​ക്കാ​​ർ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് സ്റ്റിം​​ഗ്, കം​​പ എ​​ന​​ർ​​ജി, റെ​​ഡ് ബു​​ൾ എ​​ന്നി​​വ പി​​ടി​​ച്ചെ​​ടു​​ത്തു.

Tags : Pepsi RedBull EnergyDrink Label Business

Recent News

Corehub Up